ന്യൂദല്‍ഹി: കൊറിയയില്‍ നടക്കുന്ന ഐ.എസ്.എസ് ലോകകപ്പ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയുടെ ജിത്തു റായ് വെങ്കലം നേടി.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തുവിന്റെ മെഡല്‍ നേട്ടം. 181.1 പോയിന്റാണ് ജിത്തു നേടിയത്.
206 പോയിന്റോടെ കൊറിയയുടെ ജിന്‍ ജോന്‍ഗോയാണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്. മ്യാന്‍മറിന്റെ നൗങ് യെ തുന്‍ വെളളി നേടി.
















