Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 11:44 pm IST
inSports

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കൊച്ചിയിലെ മൈതാനം സംബന്ധിച്ച് ഫിഫ ജിസിഡിഎ-എഐഎഫ്എഫ് ത്രികക്ഷി കരാറായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനന്ദോദറും ജിസിഡിഎ സെക്രട്ടറി ആര്‍. ലാലുവുമാണ് ധാരണയില്‍ ഒപ്പിട്ടത്. ജിസിഡിഎ ആസ്ഥാനത്തുനടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍, ലൂഡി ലൂയീസ്, ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ അനന്തരാമന്‍, ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ ഗെയിംസ് മികച്ച നിലയില്‍ സംഘടിപ്പിച്ചതുപോലെ ലോകകപ്പ് മല്‍സരവും നന്നായി നടത്താന്‍ നമുക്കു സാധിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്റെ ഉടസ്ഥരായ ജിസിഡിഎ ചെയ്യണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 2013 സെപ്തംബറില്‍ തന്നെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് എഐഎഫ്എഫിനും ഫിഫയ്‌ക്കും ഗാരണ്ടി നല്‍കിയിരുന്നു.

സുരക്ഷ സംവിധാനം, വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍, മുതലായ എല്ലാ സംവിധാനങ്ങളും ജിസിഡിഎയാണ് ഒരുക്കേണ്ടത്. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫയ്‌ക്കായിരിക്കും.

കളിക്ക് ആറു മാസം മുമ്പ് 2017 ഏപ്രില്‍ മാസത്തില്‍ മൈതാനം ഫിഫയ്‌ക്ക് വിട്ടുകൊടുക്കണം. ഈ കാലയളവില്‍ പരസ്യം ഉള്‍പ്പടെയുള്ള ഒരു പ്രചരണവും മൈതാനിയിലോ ഈ സമുച്ചയത്തിലോ പാടില്ല. ഇക്കാര്യം മൈതാനം ദീര്‍ഘകാലമായി പാട്ടത്തിനെടുത്തിട്ടുള്ള കെസിഎയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫുട്‌ബോള്‍ വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. കളി നടക്കുന്ന ദിവസവും അതിനു മുമ്പുള്ള ദിവസവും സ്‌റ്റേഡിയം സമുച്ചയത്തിലെ കടകള്‍ ഉള്‍പ്പടെയുള്ളവ സുരക്ഷാകാരണങ്ങളാല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

അണ്ടര്‍ 17 ലോകകപ്പ് മല്‍സരവേദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് രാജ്യാത്താദ്യമായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കുന്നത് കേരളത്തിലാണെന്ന് സുനന്ദോദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഹമ്മദ് ഹനീഷിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മൈതാനത്തിന്റെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് ജിസിഡിഎ ആകെ 42 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവയ്‌ക്ക് ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സ്‌റ്റേഡിയത്തിനകത്ത് വരുത്തേണ്ട മറ്റു സൗകര്യങ്ങള്‍ക്കായി മറ്റൊരു 20 കോടി രൂപയും ചെലവാകും.

മൂന്നുമാസം മുമ്പ് ജിസിഡിഎയില്‍ മുഖ്യമന്ത്രിയുടെ തന്നെ സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ആലോചന നടത്തിയിരുന്നു. ജെഎന്‍ഐ സ്‌റ്റേഡിയം രണ്ടു തവണ ഫിഫ പ്രതിനിധികള്‍ സന്ദര്‍ശിച്ച് സൗകര്യം വിലയിരുത്തുകയും ചെയ്തിരുന്നു. ജിസിഡിഎ ഫിഫ കരാര്‍ നടപ്പായാല്‍ മാത്രമേ മൈതാനം സംബന്ധിച്ച് ഫിഫയുടെ പ്രഖ്യാപനം ഉണ്ടാവുകയുള്ളു. ലോകനിലവാരത്തിലേക്ക് മൈതാനത്തെ ഉര്‍ത്തുന്നതിനൊപ്പം അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലും കൊച്ചി വേദിയായേക്കും. അടുത്തവര്‍ഷം ഡിസംബറിനകം ടൂര്‍ണമെന്റ് പൂര്‍ത്തിയാകുമെന്നതിനാല്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തടസമാകില്ലെന്ന് സുനന്ദോദര്‍ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.