കൊച്ചി: കേരള ബ്ലാസ്‌റ്റേഴസിന്റെ അധ്യാപകര്‍ക്കുള്ള ത്രിദിന പരിശീലനത്തിന് ഇന്ന് തുടക്കം കുറിക്കും. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്‌കൂളിലാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട 60 അധ്യാപകര്‍ക്കാണ് ബ്ലാസ്‌റ്റേഴസ് പരിശീലനം നല്‍കുന്നത്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, കെഎഫ്എ, പ്രൊഡിജി സ്‌പോര്‍ട്‌സ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനത്തിനെത്തുന്നവര്‍ രാവിലെ 8ന് കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്‌കൂളിലുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തണമെന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അക്കാദമി മേധാവി സ്‌കോട്ട് ഒഡോണല്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. സൗജന്യമായാണ് പരിശീലനം. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് മികവു പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന്റെ ആദ്യപടിയായാണ് അധ്യാപകരെ പരിശീലിപ്പിക്കുന്നത്.
അതാത് സ്‌കൂളുകളില്‍ കുട്ടികളെ പരിശീലിപ്പിക്കാനുള്ള ചുമതലയും ഇവര്‍ക്ക് നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ എഐഎഫ്എഫിന്റെ അംഗീകൃത പരിശീലകരായി നിയമിക്കും.
















