Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഴഭീഷണിയില്‍ ആദ്യ അങ്കം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 07:54 pm IST
inSports

കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റിന്റെ ചെറുപൂരത്തിന് കൊല്‍ക്കത്തയില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടനം ഇന്നലെ കഴിഞ്ഞെങ്കിലും ആവേശപ്പോരാട്ടങ്ങളുടെ തുടക്കം ഇന്നാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 2013-ലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ കൊമ്പുകോര്‍ക്കും. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. അതേസമയം ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത കനത്ത കാറ്റും മഴയുമാണ് കൊല്‍ക്കത്തയില്‍. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇനിയുള്ള 47 നാള്‍ കുട്ടിക്രിക്കറ്റിന്റെ ആരവങ്ങള്‍ക്കാണ് ലോകം കാതോര്‍ക്കുക. 60 മത്സരങ്ങള്‍ക്കൊടുവില്‍ മെയ് 24ന് ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ എട്ടാം ഐപിഎല്ലിലെ വിജയികളെ അറിയാം. ടൂര്‍ണമെന്റില്‍ ലോകത്തെ മികച്ച താരങ്ങള്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിവാദരഹിതമായ ടൂര്‍ണമെന്റിനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയിലും ഇന്ത്യയിലുമായാണ് ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ എന്നീ ടീമുകളാണ് ഇത്തവണത്തെ ഐപിഎലില്‍ പാഡ്‌കെട്ടുന്നത്.

ഉദ്ഘാടന-ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനു പുറമെ മുംബൈ വാങ്കഡെ, ബ്രാബോണ്‍ സ്‌റ്റേഡിയങ്ങള്‍, അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം, ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്‌ല, ബെംഗളൂരുവിലെ ചിന്നസ്വാമി, ചെന്നൈയിലെ എം.എ. ചിദംബരം, ഹൈദരാബാദിലെ രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം, മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, റായ്‌പൂരിലെ റായ്‌പൂര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം, വിശാഖപട്ടണത്തെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ നിരവധി താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പഠാന്‍, സഹീര്‍ ഖാന്‍ തുടങ്ങിയ പ്രമുഖതാരങ്ങള്‍ക്ക് പുറമെ മലയാളി താരം സഞ്ജു വി. സാംസണും ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായാണ് ഐപിഎല്ലിനെ കാണുന്നത്.

എട്ടുടീമുകള്‍ പരസ്പരം ഹോം എവേ അടിസ്ഥാനത്തിലാണ് കൊമ്പുകോര്‍ക്കുക. കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന രണ്ടു ടീമുകള്‍ തമ്മിലാണ് ഫൈനല്‍. രണ്ട് തവണ ഐപിഎല്ലില്‍ കിരീടം ചൂടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഉദ്ഘാടന മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും. അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 41 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു.

വിവാദ ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേയ്ന്‍ വിലക്ക് മാറി തിരിച്ചെത്തുന്നതാണ് കൊല്‍ക്കറ്റ നൈറ്റ് റൈഡേഴ്‌സിന്റെ ആശ്വാസം. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മോണെ മോര്‍ക്കല്‍, ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കുമ്മിന്‍സ്, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് എന്നിവരാണ് പ്രധാന ബൗളര്‍മാര്‍.

സ്പിന്നര്‍മാരായി സുനില്‍ നരേയ്‌ന് പുറമെ ഇന്ത്യന്‍ താരം പിയൂഷ് ചൗള, ദക്ഷിണാഫ്രിക്കന്‍ താരം യൊഹാന്‍ ബോത, ഓസീസ് താരം ബ്രാഡ് ഹോഗ് തുടങ്ങിയവരും ടീമിലുണ്ട്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന ബാറ്റിംഗ്‌നിര സന്തുലിതാണ്. ക്യാപ്റ്റനൊപ്പം റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരും അണിനിരക്കും.

ഓസീസ് ഓപ്പണര്‍ ആരോണ്‍ഫിഞ്ചിനെയും പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനെയൂം ന്യൂസിലാന്‍ഡ് പേസര്‍ മിച്ചല്‍ മക്ലനാഗനെയും സ്വന്തം നിരയിലെത്തിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇത്തകവണ കച്ചമുറുക്കുന്നത്. ഒപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിന്‍ഡീസിന്റെ കീറണ്‍ പൊള്ളാര്‍ഡ്, ലെന്‍ഡല്‍ സിമണ്‍സ്, ഇന്ത്യന്‍ താരങ്ങളായ അമ്പാട്ടി റായിഡു, പാര്‍ത്ഥിവ് പട്ടേല്‍, അഭിമന്യു മിഥുന്‍ എന്നിവരിലാണ് മൂംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗ് നിരയില്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ, സ്പിന്നര്‍മാരായി ഹര്‍ഭജന്‍ സിംഗ്, പ്രഗ്യാന്‍ ഓജ തുടങ്ങിയവരുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.