കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഇക്കുറിയും ഐപിഎല്‍ കളിക്കുമെന്ന് ഉറപ്പായി.
നരെയ്‌ന്റെ ബൗളിംഗ് ആക്ഷന് ബിസിസിഐയുടെ അംഗീകാരം ലഭിച്ചു. ടൂര്‍ണമെന്റിന് രണ്ടു നാള്‍ അവശേഷിക്കെ നൈറ്റ് റൈഡേഴ്‌സിന് ഏറെ ആശ്വാസമേകുന്നതായി ബിസിസിഐ തീരുമാനം. എട്ടിന് ഈഡന്‍ ഗാര്‍ഡനില്‍ നൈറ്റ്‌റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മുഖാമുഖത്തോടെയാണ് ഇത്തവണത്തെ ഐപിഎല്‍ കൊടിയേറുന്നത്.
പന്തെറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈ വളയ്‌ക്കുന്നെന്ന് വ്യക്തമായതിനെ തുടര്‍ന്ന് നരെയ്ന്‍ ഏറെ നാളായി കളത്തിനു പുറത്തായിരുന്നു. പിന്നാലെ ആക്ഷനില്‍ മാറ്റംവരുത്താന്‍ താരം പരിശ്രമമാരംഭിച്ചു.
ഐസിസി അംഗീകാരമുള്ള ചെന്നൈ എസ്ആര്‍എംസി സെന്ററില്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും താരം വിധേയനായി. എസ്. വെങ്കട്ടരാഘവന്‍, ജവഗല്‍ ശ്രീനാഥ്, എ.വി. ജയപ്രകാശ് എന്നിവരടങ്ങുന്ന ബിസിസിഐ ബൗളിംഗ് പുനപ്പരിശോധനാ സമിതി നരെയ്‌ന്റെ പന്തേറ് വിശകലനം ചെയ്യുകയുമുണ്ടായി.
ആക്ഷനില്‍ കാര്യമായ മാറ്റംവരുത്തിയെന്നും ഐസിസി മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്നുമുള്ള സമിതിയുടെ റിപ്പോര്‍ട്ടാണ് ഐപിഎല്‍ എട്ടാം സീസണിലേക്ക് നരെയ്‌ന് വഴിതുറന്നത്. നരെയ്ന്‍ ഇല്ലെങ്കില്‍ ഐപിഎല്ലില്‍ നിന്നു പിന്മാറുമെന്നുവരെ ഒരവസരത്തില്‍ നൈറ്റ് റൈഡേഴ്‌സ് ഭീഷണി മുഴക്കിയിരുന്നു. കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഇക്കുറിയും ഐപിഎല്‍ കളിക്കുമെന്ന് ഉറപ്പായി.
നരെയ്‌ന്റെ ബൗളിംഗ് ആക്ഷന് ബിസിസിഐയുടെ അംഗീകാരം ലഭിച്ചു. ടൂര്‍ണമെന്റിന് രണ്ടു നാള്‍ അവശേഷിക്കെ നൈറ്റ് റൈഡേഴ്‌സിന് ഏറെ ആശ്വാസമേകുന്നതായി ബിസിസിഐ തീരുമാനം. എട്ടിന് ഈഡന്‍ ഗാര്‍ഡനില്‍ നൈറ്റ്‌റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മുഖാമുഖത്തോടെയാണ് ഇത്തവണത്തെ ഐപിഎല്‍ കൊടിയേറുന്നത്.
പന്തെറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈ വളയ്‌ക്കുന്നെന്ന് വ്യക്തമായതിനെ തുടര്‍ന്ന് നരെയ്ന്‍ ഏറെ നാളായി കളത്തിനു പുറത്തായിരുന്നു. പിന്നാലെ ആക്ഷനില്‍ മാറ്റംവരുത്താന്‍ താരം പരിശ്രമമാരംഭിച്ചു. ഐസിസി അംഗീകാരമുള്ള ചെന്നൈ എസ്ആര്‍എംസി സെന്ററില്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും താരം വിധേയനായി. എസ്. വെങ്കട്ടരാഘവന്‍, ജവഗല്‍ ശ്രീനാഥ്, എ.വി. ജയപ്രകാശ് എന്നിവരടങ്ങുന്ന ബിസിസിഐ ബൗളിംഗ് പുനപ്പരിശോധനാ സമിതി നരെയ്‌ന്റെ പന്തേറ് വിശകലനം ചെയ്യുകയുമുണ്ടായി.
ആക്ഷനില്‍ കാര്യമായ മാറ്റംവരുത്തിയെന്നും ഐസിസി മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്നുമുള്ള സമിതിയുടെ റിപ്പോര്‍ട്ടാണ് ഐപിഎല്‍ എട്ടാം സീസണിലേക്ക് നരെയ്‌ന് വഴിതുറന്നത്. നരെയ്ന്‍ ഇല്ലെങ്കില്‍ ഐപിഎല്ലില്‍ നിന്നു പിന്മാറുമെന്നുവരെ ഒരവസരത്തില്‍ നൈറ്റ് റൈഡേഴ്‌സ് ഭീഷണി മുഴക്കിയിരുന്നു.
















