കൊച്ചി: പ്രമുഖ സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ അമല്‍നീരദിന്റെ കൊച്ചിയിലെ വീട്ടില്‍ സൗത്ത് റജിസ്ട്രാര്‍ എത്തി വിവാഹനടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
അമല്‍ നീരദിന്റെ മാതാപിതാക്കള്‍, ജ്യോതിര്‍മയിയുടെ മാതാവ്, സംവിധായകന്‍ അന്‍വര്‍ റഷീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണ്.
ന്യൂജനറേഷന്‍ സംവിധായകരില്‍ ഏറെ പ്രഗത്ഭനെന്ന് പേരു കേട്ട അമല്‍ നീരദ് അടുത്തിടെ ഇയോബിന്റെ പുസ്തകത്തിലൂടെ വന്‍ വിജയം നേടിയിരുന്നു. അമല്‍ നീരദിന്റെ മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജ്യോതിര്‍മയി വേഷം ചെയ്തിരുന്നു.
















