Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യുഡിഎഫ് സര്‍ക്കാരില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 09:49 pm IST
inVicharam

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരില്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിനുള്ള വിശ്വാസം നഷ്ടപ്പെട്ടന്ന് മലപ്പുറത്തുചേര്‍ന്ന ഹിന്ദുനേതൃസമ്മേളനത്തില്‍ അവതിരിപ്പിച്ച പ്രമേയം വിലയിരുത്തി. ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് സാമൂഹ്യനീതി നിഷേധിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.സംഘടിത മതശക്തികളുടെ സമ്മര്‍ദ്ദത്തിലും സ്വാധീനത്തിലുമാണ് തുടക്കംമുതല്‍ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്.ന്യൂനപക്ഷ മതങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ വീതംവെച്ചുനല്‍കുകയും വന്‍അഴിമതിക്കും സ്വജനപക്ഷപാതത്തിനും കളമൊരുക്കി കൊടുക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. അഴിമതിവീരന്‍മാര്‍ എന്ന് ആരോപിക്കപ്പെട്ട രണ്ട് മന്ത്രിമാര്‍ രണ്ട് മതരാഷ്‌ട്രീയ കക്ഷികളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നത് തികച്ചും യാദൃശ്ചികമല്ല.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നൂറിലേറെ ഹിന്ദുസംഘടനകള്‍ ഒരുമിച്ചിരുന്ന് തയ്യാറാക്കിയ ഹിന്ദു അവകാശപത്രിക” 2012 ല്‍ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി.എന്നാല്‍ ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ് ചുരുങ്ങിയത് 1000 രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യത്തോട് പോലും സര്‍ക്കാര്‍ മുഖംതിരിച്ചു. ആദിവാസികള്‍ക്ക് നിയമം അനുശാസിക്കുന്ന ഭൂമിനല്‍കാതെയും കൈവശഭൂമിക്ക് പട്ടയംനല്‍കാതെയും ഈ സര്‍ക്കാര്‍ ആദിവാസികളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. കയര്‍, കൈത്തറി, കശുവണ്ടി, നെയ്‌ത്ത്, മണ്‍പാത്രനിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ അവഗണിക്കപ്പെട്ടതുവഴി ഹിന്ദുക്കള്‍ കൂടുതല്‍ ദരിദ്രരും ദീനരുമായിതീര്‍ന്നു.

റബ്ബറിന് വിലയിടിയുമ്പോള്‍ അധികാരസ്ഥാനങ്ങളിലുണ്ടാകുന്ന പരിഭ്രമം ഈ രംഗങ്ങളിലെ തകര്‍ച്ചയില്‍ ഉണ്ടാകുന്നില്ലെന്നതാണ് ഏറെ ഖേദകരം.ന്യൂനപക്ഷക്ഷേമം ലക്ഷ്യംവെച്ച് കൊണ്ടുള്ള പദ്ധതികള്‍ മാത്രമാണ് ഇന്ന് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.രാഷ്‌ട്രീയപരമായും സാമ്പത്തികമായും ജനസംഖ്യാപരമായും കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ഉയര്‍ന്ന തലത്തിലാണെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ 2005 ലെ പി.എ ഇനാംദാള്‍ കേസില്‍ സുപ്രീം കോടതി നടത്തിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെ പുനര്‍നിര്‍വ്വചിച്ച് അവരുടെ ന്യൂനപക്ഷപദവി എടുത്തുകളയണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സംഘടിതമതവിഭാഗങ്ങള്‍ അധികാരസ്വാധീനം ഉപയോഗിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംവരണ ആനുകൂല്യം കവര്‍ന്നെടുക്കുന്നു. വ്യാജജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ 1800ലേറെ നിയമനങ്ങള്‍ നേടിയതായി പിഎസ്‌സി ചെയര്‍മാനും ചില അംഗങ്ങളും വെളിപ്പെടുത്തുകയുണ്ടായി. അത്തരം വ്യാജനിയമനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കണം.

കേരളത്തിലെ വിദ്യാഭ്യാസരംഗം വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പറില്‍ അച്ചടിച്ച ചന്ദ്രക്കലയും നക്ഷത്രവും ഇതിന് ഉദാഹരണമാണ്. അറബിക് കോളേജുകള്‍ക്ക് ആര്‍ട്‌സ് ആന്റ് സയന്‍സ് പദവി നല്‍കുകയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുകയുംചെയ്ത സര്‍ക്കാര്‍ ഈ രംഗത്തെ ഹിന്ദുസ്ഥാപനങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചു. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പാലക്കാട് നിര്‍മ്മിച്ച മെഡിക്കല്‍ കോളേജില്‍ പട്ടികജാതിക്കാര്‍ക്ക് പേരിന് പോലും പ്രാതിനിധ്യമില്ല. ഹിന്ദുഏകീകരണത്തെ തകര്‍ക്കാനും ഹിന്ദുക്കളെ പലതട്ടിലാക്കാനുമുള്ള സര്‍ക്കാറിന്റെ ശ്രമമാണിതിന് പിന്നിലെന്ന് യോഗം ആരോപിച്ചു.

ഭൂരഹിതരോട് സര്‍ക്കാര്‍ മനുഷ്യത്വ രഹിതമായാണ് പെരുമാറുന്നത്.സീറോലാന്‍ഡ്‌ലെസ് പദ്ധതി തികഞ്ഞ വഞ്ചനയായിരുന്നു. തൃശൂരും തിരുവനന്തപുരത്തും വയനാട്ടിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് ഏക്കര്‍കണക്കിന് ഭൂമി സൗജന്യമായി പതിച്ചുനല്‍കിയ സര്‍ക്കാറാണ് ഭൂരഹിതരോട് നിഷ്‌കരുണം പെരുമാറുന്നത്.ഭൂരഹിതര്‍ക്ക് വിതരണംചെയ്യേണ്ട ആറന്‍മുളയിലെ 232 ഏക്കര്‍ മിച്ചഭൂമി നിയമ വിരുദ്ധമായ വിമാനത്താവള കമ്പനിക്ക് കൈമാറുന്നതും ഇക്കാര്യത്തിലുള്ള സര്‍ക്കാറിന്റെ നയം വ്യക്തമാക്കുന്നതാണ്. പാട്ടകാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്തും ഭൂസ്വത്തിലുള്ള അസന്തുലിതാവസ്ഥ പരിഗണിച്ചും ഒരു രണ്ടാം ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരണം.

കേരളത്തിലെ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ അവസ്ഥ ഇന്നും അതിദയനീയമായി തുടരുകയാണ്. മുന്നോക്ക വികസന കോര്‍പറേഷന് നാഥനില്ലാത്ത അവസ്ഥയാണ്. മതിയായ ഫണ്ടോ സ്റ്റാഫോ ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ് ഈ സ്ഥാപനം. ഈ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ഒരു മുന്നാക്ക വികസന കമ്മീഷന്‍ രൂപീകരിക്കണം.

അടിമുടി അഴിമതിയും സ്വജനപക്ഷപാതവും രാഷ്‌ട്രീയ ഇടപെടലുംകൊണ്ട് ക്ഷേത്രങ്ങള്‍ അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു. രാഷ്‌ട്രീയ പിത്തലാട്ടങ്ങളുടെ അധഃപതിച്ച വേദിയാണ് ഇന്ന് ഗുരുവായൂര്‍ ദേവസ്വം.പത്മനാഭസ്വാമി ക്ഷേത്രത്തിന് ഗുരുവായൂര്‍ മാതൃക അനുവദിക്കില്ല.

ക്ഷേത്രസ്വത്തുക്കള്‍ വന്‍തോതില്‍ അന്യാധീനപ്പെടുന്നു. ആയിരം കോടിയിലേറെ വിലപിടിപ്പുള്ള സ്വത്തുവകകളാണ് തൃപ്പൂണിത്തറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍നിന്നും കാണാതെപോയത്. ക്ഷേത്ര സ്വത്തുക്കള്‍ പൊതുമുതലാക്കി മാറ്റാനുള്ള സംഘടിത ശ്രമവും ഇപ്പോള്‍ നടന്നുവരുന്നു. പത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ സമ്പത്തുള്‍പ്പെടെ ആലുവ ശിവരാത്രി മണപ്പുറം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രഭൂമി, മൂര്‍ക്കനാട് ശിവക്ഷേത്ര ഭൂമി തുടങ്ങിയവ പൊതുമുതലാണെന്ന വാദം പ്രതിഷേധാര്‍ഹമാണ്.

മതപരിവര്‍ത്തന ശക്തികള്‍ക്കും മതപരിവര്‍ത്തനവാദികള്‍ക്കും സുരക്ഷിതമായ താവളമാണ് കേരളം. സെന്‍സസില്‍ സംസ്ഥാനത്ത് ജനസംഖ്യാ നിരക്ക് 4.86 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദുജനസംഖ്യ വന്‍തോതില്‍ കുറയുകയാണ് ഉണ്ടായത്. സംഘടിതമായ മതംമാറ്റമാണ് ഈ കുറവിന് പ്രധാന കാരണം. സംസ്ഥാന ബഡ്ജറ്റ് വിഹിതം പോലും മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതും ന്യൂനപക്ഷ മതങ്ങളെ മാത്രം സഹായിക്കുന്നതുമായിരുന്നു. പുതുതായി രൂപീകരിച്ച ന്യൂനപക്ഷ വികസനകമ്മീഷനും പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനും സര്‍ക്കാര്‍ 15 കോടി രൂപയാണ് വകയിരുത്തിയത്.

മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറിന്റെ പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷന്‍ പിരിച്ചുവിടണം.ഹിന്ദുക്കളെ മതംമാറ്റുന്നത് അവകാശമായി കാണുകയും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. ഇക്കാര്യത്തിലെ ഇടതുവലത് രാഷട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് ഹിന്ദുവിരുദ്ധവും തീര്‍ത്തും വഞ്ചനാപരവുമായിരുന്നു. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് ഈ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

ഹിന്ദുക്കളുടെ ഔദാര്യത്തിലും വിശാല മനോഭാവത്തണലിലും തഴച്ചുവളര്‍ന്ന സംഘടിത നേതൃത്വം ഇന്ന് ഹിന്ദുക്കളെ വേട്ടയാടാന്‍ കപടമതേതര ശക്തികളുമായി കൈക്കോര്‍ക്കുന്നു.ഹിന്ദുക്കള്‍ക്കെതിരെ ഒരു ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍ നടത്തിയ ഹീനമായ ആരോപണം അവരുടെ നന്ദികേടിന്റേയും ധാര്‍ഷ്ട്യത്തിന്റേയും പ്രതീകമായി യോഗം വിലയിരുത്തി.ജമ്മു കാശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പാക്കിയെങ്കിലും കേരളത്തില്‍ ഹിന്ദുക്കളുടെ മതവിശ്വാസത്തെ മാനിക്കാന്‍ സര്‍ക്കാറും സംഘടിത മതവിഭാഗങ്ങളും തയ്യാറല്ല.

ഗുരുവായൂര്‍ ദേവസ്വത്തിന്‍ കീഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ പോലും ബീഫ് ഫെസ്റ്റ് നടത്തി ഹിന്ദുക്കളെ അവഹേളിക്കുകയാണ്.

പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന മാഫിയകള്‍ക്ക് സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. പശ്ചിമഘട്ടത്തെ കയ്യേറ്റക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഈ സര്‍ക്കാര്‍. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും കേരളത്തിന്റെ സുസ്ഥിരവികസനത്തിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം.പ്രകൃതിയേയും നമ്മുടെ പൈതൃകത്തേയും സംസ്‌കാരത്തേയും നശിപ്പിക്കുന്ന ആറന്‍മുള വിമാനത്താവള പദ്ധതി സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം.ഹിന്ദു സമൂഹം സര്‍വ്വരംഗങ്ങളിലും രണ്ടാംതരം പൗരന്‍മാരും അവഗണിക്കപ്പെട്ടവരുമാണ്. സ്വാഭാവികനീതിക്കുവേണ്ടിപോലും നമുക്ക് പോരാടേണ്ടതുണ്ട്.

കരയാനല്ല, മറിച്ച് ആജ്ഞാപിക്കാനുള്ളവരായി ഹിന്ദുസമൂഹം കരുത്താര്‍ജ്ജിക്കണം.ശക്തിയും ദൗര്‍ബ്ബല്ല്യവും തിരിച്ചറിഞ്ഞ് ഹിന്ദുക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഹിന്ദുവിരുദ്ധര്‍ക്കുള്ള ശക്തമായ താക്കീതായി മാറണമെന്ന് സമ്മേളനം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.