ആമനായാംബുദ്ധി മാദരേണ സുമനഃ
സംഘാ്വ സമുദ്യന്മനോ
മന്ഥാനം ദൃഢഭക്തി രജ്ജു സഹിതം
കൃത്വാ മഥിത്വാ തതഃ
സോമം കല്പതരും സുപര്‍വ്വസുരഭിം
ചിന്താമണിം ധീമതാം
നിത്യാനന്ദ സുധാം നിരന്തര രമാ-
സൗഭാഗ്യ മാതന്വതേ
സുമനസ്സുകള്‍ (നല്ല മനോഗുണങ്ങളോടുകൂടിയവര്‍. മനസ്സിനെ ദൃഡഭക്തിയാകുന്ന കയറോടുകൂടിയ കലകോലാക്കി വേദമാകുന്ന സാഗരം ആദരപൂര്‍വ്വം കടഞ്ഞ് അതില്‍നിന്നും ചന്ദ്രന്‍, കല്പകവൃക്ഷം, കാമധേനു, ചിന്താമണിരത്‌നം, നിത്യാനന്ദമെന്ന അമൃതം നിരന്തരമായ ഐശ്വര്യം എന്നിവ നേടിയെടുക്കുന്നു. മന്ദരപര്‍വതത്തെ കടകോലും വാസുകിയെ കയറുമാക്കി പാലാഴി കടഞ്ഞപ്പോള്‍ ചന്ദ്രനും കല്പകവൃക്ഷവും ചിന്താമണിയും കാമധേനുവും അമൃതും ഉത്ഭവിച്ചുവെന്നതു പ്രസിദ്ധമാണ്. ഇവിടെ കയര്‍ ദൃഢഭക്തിയും പാലാഴി വേദവും മന്ദരം മനസ്സുമാണ്.
പ്രാക്പുണ്യാചല മാര്‍ഗ്ഗദര്‍ശിത സുധാ-
മൂര്‍ത്തീഃ പ്രസന്നഃ ശിവഃ
സോഃ സദ്ഗണസേവിതോ മൃഗധരഃ
പൂര്‍ണ്ണസ്തമോ മോചകഃ
ചേതഃ പുഷ്‌ക്കരലക്ഷിതോ ഭവതി ചേ-
ദാനന്ദപഥോനിധിഃ
പ്രാഗല്‍ഭേ്യന വിജ്ജംഭതേ സുമനസാം
വൃത്തിസ്തദാ ജായതേ
… തുടരും
















