മയാമി: ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവിക് മയാമി ഓപ്പണ്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചെക്ക് താരം കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് ആന്‍ഡ്രിയ മയാമിയിലെ നാലിലൊന്നായത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക് താരത്തെ ആന്‍ഡ്രിയ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-2. സെമിയില്‍ സ്പാനിഷ് താരം കാര്‍ള സുവാരസ് നവാരോയെ ആന്‍ഡ്രിയ നേരിടും.
യുഎസിന്റെ വീനസ് വില്യംസിനെ പരാജയപ്പെടുത്തിയാണ് കാര്‍ള സെമിയില്‍ കടന്നത്. സ്‌കോര്‍: 0-6, 6-1, 7-5. പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് കാര്‍ള മുന്‍ ചാമ്പ്യനെ പരാജയപ്പെടുത്തിയത്. മൂന്നു തവണ വീനസ് മയാമിയില്‍ ചാമ്പ്യനായിട്ടുണ്ട്.
















