മെല്‍ബണ്‍: ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നടക്കാന്‍ പോകുന്ന ആഷസ് പരമ്പരയ്ക്കും വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു.
മൈക്കല്‍ ക്ലാര്‍ക്കിനെ നായകനാക്കി 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 33കാരനായ ലെഗ് സ്പിന്നര്‍ ഫവദ് അഹമ്മദിനെയും വെറ്ററന്‍ ബാറ്റ്സ്മാന് ആഡം വോഗ്സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഇരുവരും ടെസ്റ്റ് ടീമില്‍ ഇടംപിടിക്കുന്നത്. നഥാന്‍ ലിയോണിനൊപ്പം രണ്ടാം സ്പിന്നറായാണ് 33കാരനായ ഫവദിനെ ടീമിലെടുത്തിരിക്കുന്നത്.
ആഭ്യന്തരക്രിക്കറ്റിലെ റണ്വേട്ടെയ തുടര്‍ന്നാണ് 35കാരനായ വോഗ്സിന് ടീമില്‍ ഇടംലഭിച്ചത്. അതേസമയം ഗ്ലെന്‍ മാക്സ്വെല്, ജെയിംസ് ഫോക്നര്‍, ജോ ബേണ്‍സ് എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല.
അഞ്ച് ടെസ്റ്റുകളുടെ ആഷസ് പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 8ന് കാര്‍ഡിഫില്‍ ആരംഭിക്കും. ജൂലൈ 16ന് രണ്ടാം ടെസ്റ്റ് ലോര്‍ഡ്സിലും മൂന്നാം ടെസ്റ്റ് എഡ്ജ്ബാസ്റ്റണില് 29നും നാലാം ടെസ്റ്റ് ട്രെന്റ് ബ്രിഡ്ജില്‍ ആഗസ്റ്റ് ആറിനും അവസാന ടെസ്റ്റ് ഓവലില്‍ ആഗസ്റ്റ് 20നുമാണ് ആരംഭിക്കുക.
ടീം: മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത് (വൈസ് ക്യാപ്റ്റന്‍), ഫവദ് അഹമ്മദ്, ബ്രാഡ് ഹാഡിന്, ജോഷ് ഹെയ്സല്‍വുഡ്, റയാന് ഹാരിസ് (ആഷസിന് മാത്രം), മിച്ചല്‍ ജോണ്സണ്, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ നെവില്‍, ക്രിസ് റോജേഴ്സ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം വോഗ്സ്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന് വാട്സണ്.
















