Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് ശ്രീരാമനവമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 08:08 pm IST
in Samskriti

ഇന്ന് ചൈത്രമാസത്തിലെ ശുക്ലപക്ഷനവമി. ധര്‍മ്മമൂര്‍ത്തിയായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ തിരുവവതാര ദിനം. ദശരഥ മഹാരാജാവിന്റെ അനപത്യതാദുഃഖം നീങ്ങുവാന്‍ ഋശ്യശൃംഗമഹര്‍ഷിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന യജ്ഞം പര്യവസാനിച്ച് ആറുഋതുക്കള്‍(12 മാസങ്ങള്‍) കഴിഞ്ഞശേഷം ചൈത്രമാസത്തിലെ നവമിനാളില്‍ ശ്രീരാമചന്ദ്രന്‍ അവതരിച്ചു.

തതോയജ്‌ഞേസമാപ്‌തേതുഋതൂനാം ഷട്‌സമത്യയുഃ

തതശ്ചദ്വാദശേമാസേചൈത്രേ നാവമികേതിഥൗ

നക്ഷത്രേളദിതിദൈവത്യേസ്വേച്ചസംസ്‌ഥേഷു പഞ്ചസു

ഗ്രഹേഷുകര്‍ക്കടേലഗ്നേവാക്പതാവിന്ദുനാ സഹ

പ്രോദ്യമാനേ ജഗന്നാഥംസര്‍വലോകനമസ്‌കൃതം

കൗസല്യാജനയദ്‌രാമംദിവ്യലക്ഷണസംയുതം

(വാല്‍മീകിരാമായണം ബാലകാണ്ഡംസര്‍ഗം 18 ശ്ലോകങ്ങള്‍ 8,9,10)

മധുമാസേസിതേ പക്ഷേ നവമൃാംകര്‍ക്കിടേശുഭേ

പുനര്‍വസ്‌വൃക്ഷസഹിതേഉച്ചസ്‌ഥേ ഗ്രഹപഞ്ചകേ

മേഷം പൂഷണി സംപ്രാപ്‌തേ പുഷ്പവൃഷ്ടിസമാകുലേ

ആവിരാസീജ്ജഗന്നാഥഃ പരമാത്മാ സനാതനഃ

(അദ്ധ്യാത്മരാമായണം ബാലകാണ്ഡംസര്‍ഗം 3, ശ്ലോകങ്ങള്‍ 14,15)

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്ക

ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍

നക്ഷത്രം പുനര്‍വസു നവമിയല്ലോതിഥി

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി

കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ

അര്‍ക്കനുമത്യുച്ചസ്ഥനുദയംകര്‍ക്കടകം

അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും

വക്രനുമുച്ചസ്ഥനായ്‌മകരംരാശിതന്നില്‍

നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍

ദിക്കുകളൊക്കെപ്രസാദിച്ചിതുദേവകളും

(എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്)

കര്‍ക്കടക ലഗ്നത്തില്‍ പുനര്‍വസു(പുണര്‍തം) നക്ഷത്രത്തില്‍ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥാനത്തും സൂര്യന്‍ മേടരാശിയിലും നിന്ന ദിനത്തിലാണു പരമാത്മാവും സനാതനനുമായ ജഗന്നാഥന്‍ കൗസല്യാത്മജനായി അയോദ്ധ്യയില്‍ അവതരിച്ചത്. ചൈത്രശുക്ലദശമിയും പുഷ്യ(പൂയം) നക്ഷത്രവുംചേര്‍ന്ന അടുത്ത ദിനത്തില്‍ ഭരതനും ചൈത്രശുക്ല ഏകാദശിയും ആശ്ലേഷ( ആയില്യം) നക്ഷത്രവുംചേര്‍ന്ന അതിനടുത്ത ദിവസത്തില്‍ ഭരതശത്രുഘ്‌നന്മാരും അവതരിച്ചു.

പുഷ്യേജാതസ്തു ഭരതോമീനലഗ്നേ പ്രസന്നധീഃ

സാര്‍പേ ജാതൗതുസൗമിത്രീ കുലീരേളഭ്യുദയിതേരവൗ

(വാല്‍മീകിരാമായണം ബാലകാണ്ഡംസര്‍ഗം 18, ശ്ലോകം 15)

പെറ്റിതുകൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ

പിറ്റേന്നാള്‍സുമിത്രയും പെറ്റിതു പുത്രദ്വയം

(എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്)

മഹാവിഷ്ണുവിന്റെ അനേകായിരം നാമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ നാമമാണു രാമനാമം. രമതേ ഇതിരാമഃ രമിക്കുന്നവന്‍(ക്രീഡിക്കുന്നവന്‍) ആകയാല്‍ രാമന്‍ എന്നു നാമം. ദശരഥന്റെ മൂത്തപുത്രന് രാമന്‍ എന്ന് നാമകരണംചെയ്തത് കുലഗുരുവായ വസിഷ്ഠനാണ്. ഈ നാമം കുമാരനു നല്‍കുന്നതിന്റെ കാരണം മഹര്‍ഷി പറയുന്നു

ശ്രിയഃകമലവാസിന്യാരമണോളയംമഹാപ്രഭുഃ

തസ്മാച്ഛ്രീരാമഇത്യസ്യ നാമ സിദ്ധം പുരാതനം

സഹസ്രനാമ്‌നാം ശ്രീശസ്യതുല്യംമുക്തിപ്രദം നൃണാം

വിഷ്ണുമാസിസമുത്പന്നോവിഷ്ണുരിത്യഭിധീയതേ

(പദ്മപുരാണംഉത്തരഖണ്ഡം 269: 74.75)

ഈ മഹാപ്രഭു കമലവാസിനിയായ രമാദേവിയോടൊത്ത് രമിക്കുന്നവനാണ്. രമയുടെ(ശ്രീയുടെ) രമണനാകയാല്‍ ശ്രീരാമന്‍ എന്നത് പുരാതനവും സ്വതസിദ്ധവുമായ നാമമാണ്. ഈ നാമം വിഷ്ണുസഹസ്രനാമത്തിനു തുല്യവും സര്‍വര്‍ക്കും മുക്തി നല്‍കുന്നതുമാണ്. ചൈത്രമാസംവിഷ്ണുമാസം എന്നും അറിയപ്പെടുന്നു.

ചൈത്രമാസത്തില്‍ ജനിച്ചതിനാല്‍ വിഷ്ണുവെന്നും ഈ കുമാരന്‍ കീര്‍ത്തിക്കപ്പെടും. സമസ്തലോകങ്ങളും ആത്മാവായ ഇവനില്‍ നിത്യവും രമിക്കുന്നതിനാലും ജ്ഞാനവിപ്ലവത്തിലൂടെ മുനിമാര്‍ സദാ ഇവനില്‍ രമിക്കുന്നതിനാലും വസിഷ്ഠന്‍ കുമാരനു രാമനെന്ന നാമധേയം നല്‍കിയെന്നു അദ്ധ്യാത്മരാമായണം.

യസ്മിന്‍ രമന്തേ മുനയോവിദ്യയാജ്ഞാനവിപ്ലവേ

തംഗുരുഃ പ്രാഹരാമേതിരമണാദ്രാമഇത്യപി

(അദ്ധ്യാത്മരാമായണം ബാലകാണ്ഡം 3.44)

രാ ശബ്ദത്തിനു വിശ്വംഎന്നും മ ശബ്ദത്തിനു ഈശ്വരന്‍ എന്നും അര്‍ത്ഥമുള്ളതിനാല്‍ വിശ്വത്തിനു(ലോകത്തിനു) ഈശ്വരനായവന്‍ രാമന്‍. രമയോടുകൂടി രമിക്കുന്നവനാകയാല്‍ രാമന്‍. രാ ശബ്ദത്തിനു ലക്ഷ്മിഎന്നും മ ശബ്ദത്തിനു ഈശ്വരന്‍ എന്നും അര്‍ത്ഥമുള്ളതിനാല്‍ ലക്ഷ്മിയുടെ ഈശ്വരനായവന്‍ രാമന്‍. രാമനാമോച്ചാരണത്താല്‍തന്നെ സഹസ്രനാമം സ്മരിക്കുന്ന ഫലം ലഭിക്കുന്നതാണ് എന്ന് ബ്രഹ്മവൈവര്‍ത്തപുരാണം പറയുന്നു

രാശബ്‌ദോവിശ്വവചനോ മശ്ചാപീശ്വരവാചകഃ

വിശ്വാനാമീശ്വരോയോഹിതേന രാമഃ പ്രകീര്‍തിതഃ

രമതേരമയാ സാര്‍ദ്ധം തേന രാമംവിധുര്‍ബുധാഃ

രമാണാംരമണസ്ഥാനം രാമംരാമവിദോവിദുഃ

രാ ചേതിലക്ഷ്മീവചനോ മശ്ചാപീശ്വരവാചകഃ

ലക്ഷ്മീപതിംഗതിംരാമം പ്രവദന്തി മനീഷിണാഃ

നാമ്‌നാം സഹസ്രം ദിവ്യായാംസ്മരണേയത് ഫലംലഭേത്

തത് ഫലംലഭതേ നൂനം രാമോച്ചാരണമാത്രതഃ

(ബ്രഹ്മവൈവര്‍ത്തപുരാണം ശ്രീകൃഷ്ണജന്‍മഖണ്ഡം അദ്ധ്യായം 110)

രാമനാമത്തിന്റെ മഹിമയേക്കുറിച്ച് മഹാദേവന്‍ ശ്രീപാര്‍വതിയോടു പറയുന്നു

രാമരാമേതിരാമേതിരമേരാമേ മനോരമേ

സഹസ്രനാമതത്തുല്യംരാമനാമ വരാനനേ

രകാരാദീനി നാമാനി ശൃണ്വതോമമ പാര്‍വതി

മനഃ പ്രസന്നതാംയാതിരാമനാമാഭിശങ്കയാ

(പദ്മപുരാണംഉത്തരഖണ്ഡം 281: 21,22)

അല്ലയോ പാര്‍വ്വതീ, രാമ, രാമ, രാമ എന്നിങ്ങനെ നിരന്തരം ജപിച്ച് പരമ മനോഹരമായ ശ്രീരാമനാമത്തില്‍ നിരന്തരം രമിക്കുകയാണു ഞാന്‍. രാമനാമം സമ്പൂര്‍ണ്ണ വിഷ്ണുസഹസ്രനാമത്തിനും തുല്യമാണ്. ര എന്ന അക്ഷരത്തില്‍ ആരം ഭിക്കുന്ന പദങ്ങള്‍ കേട്ടാല്‍തന്നെ രാമനാമമാണോ എന്ന ശങ്കയാല്‍ എന്റെ മനസ്സ് പ്രസന്നമാകുന്നു. തുടര്‍ന്ന് മഹാദേവന്‍ ദേവിക്ക ്അതിവിശിഷ്ടമായ രാമമന്ത്രം ഉപദേശിക്കുന്നു

രാമായരാമഭദ്രായരാമചന്ദ്രായവേധസേ

രഘുനാഥായ നാഥായസീതായാഃ പതയേ നമഃ

(പദ്മപുരാണംഉത്തരഖണ്ഡം 281.55)

ഈ മന്ത്രം പ്രതിദിനം രാപ്പകലില്ലാതെ ജപിച്ചാല്‍ സകല പാപങ്ങളില്‍നിന്നും മുക്തനായി വിഷ്ണു സായൂജ്യം നേടും. മുക്തിയിലേക്കു നയിക്കുന്ന താരകമന്ത്രമാണു രാമനാമം. രാമനാമം അവിരാമം നമ്മുടെ ഉള്ളില്‍ മുഴങ്ങട്ടെ. രാക്ഷസനിഗ്രഹത്തിനും ധര്‍മ്മപരിപാലനത്തിനുമായി ചൈത്രശുക്ല നവമിയില്‍ അവതരിച്ച ശ്രീരാമഭഗവാന്റെ ജീവിതവും പ്രവൃത്തികളും ഓരോ ഭാരതീയന്റെയും ധാര്‍മ്മികചിന്തകളെ എക്കാലവും പ്രചോദിപ്പിക്കുമാറാകട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.