Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാധാരണക്കാരുടെ നിലനില്‍പ്പ് ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 09:56 pm IST
in Vicharam

തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മുഹമ്മദ് നിസാം എന്ന വ്യവസായി കാറിടിച്ച് കൊലചെയ്യാന്‍ ശ്രമിക്കുകയും പിന്നീട് ആ സാധു മനുഷ്യന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതാണ് ഈ ലേഖനമെഴുതാന്‍ പ്രേരണ.

ചന്ദ്രബോസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതാണ് കൊലപാതകത്തിന് കാരണമായതെന്നും അറിയാന്‍ കഴിഞ്ഞു. കേരളത്തില്‍ എത്രയെത്ര കൊലപാതകങ്ങളും ദുരൂഹമരണങ്ങളും മര്‍ദ്ദനങ്ങളും വാഹന അപകടത്തിന്റെ മറവില്‍ കൊലകളും ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ മറവില്‍ തീവെപ്പുകളുമാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്? ചില ഉദാഹരണങ്ങള്‍ നോക്കുക:

വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിശ്ചിതസമയം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ വൈകി എത്തിയപ്പോള്‍, രോഗിയായ ദളിത് വിഭാഗത്തില്‍പ്പെട്ട പ്രധാനാദ്ധ്യാപിക എതിരേല്‍ക്കാന്‍ വൈകിപ്പോയത് കാരണം പ്രസ്തുത അദ്ധ്യാപികയെ ഉടനെ തന്നെ സ്ഥലം മാറ്റി. ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന വനിതാ പോലീസിനെ പോലും കാറില്‍ പൂട്ടിയിട്ട സംഭവം നടന്നില്ലേ? മണല്‍ക്കൊള്ള, പാടം നികത്തല്‍, കുന്നിടിച്ച് നിരപ്പാക്കല്‍ തുടങ്ങിയ മാഫിയകളെ പിടികൂടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും നിത്യസംഭവമാണ്.

ആഡംബര കാറില്‍ യാത്ര ചെയ്യുന്ന സമ്പന്നര്‍ക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബസ് ജീവനക്കാരേയും കാല്‍നടയാത്രക്കാരേയും മര്‍ദ്ദിച്ച് ജീവച്ഛവമാക്കുന്നത് നിത്യസംഭവമല്ലേ? വാഹനം പാര്‍ക്ക് ചെയ്യുന്നത് നിശ്ചിത സ്ഥലത്തായിരിക്കണമെന്ന് പറഞ്ഞതിന് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു. സ്‌കൂള്‍ ബസ്സ്, കാറില്‍ ഉരസിയെന്ന് പറഞ്ഞുകൊണ്ടല്ലേ പ്രസ്തുത ബസ്സിലെ കണ്ടക്ടറെ മര്‍ദ്ദിച്ച് കൊലചെയ്തത്? ചുരുക്കത്തില്‍ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടതായ പോലീസ് ഉദ്യോഗസ്ഥരെപ്പോലും കൊലചെയ്യുന്ന അവസ്ഥ നിലവില്‍ വന്നിരിക്കുന്നു. കേരളം എവിടെയെത്തിയിരിക്കുന്നു എന്നതിന് തെളിവാണിത്.

സിനിമാ തിയേറ്ററില്‍ ടിക്കറ്റ് തീര്‍ന്നെന്ന് പറഞ്ഞ് വാച്ച്മാനെ ചവിട്ടി കൊല ചെയ്തു. എല്‍ഐസി ഓഫീസില്‍ പുകവലിക്കുന്നത് വിലക്കിയതിന് വാച്ച്മാനെ മര്‍ദ്ദിച്ചു. ഉത്സവകാലത്ത് വാക്കുതര്‍ക്കം ഉണ്ടായതിനെ ചൊല്ലി പാവം ചെറുപ്പക്കാരനെ കൊലചെയ്തു. മാറാട് ഉത്സവസ്ഥലത്ത് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ചോദ്യം ചെയ്തതിനല്ലേ പ്രസ്തുത കുട്ടിയുടെ ബന്ധുക്കളെ കൂട്ടക്കൊല ചെയ്തത്? പാര്‍ട്ടി ഓഫീസിലെ രഹസ്യം പുറത്തുപറയുമെന്ന് ഭയപ്പെട്ടതുകൊണ്ടല്ലെ നിലമ്പൂര്‍ രാധയെ അതിദാരുണമായി കൊലചെയ്തത്.

ചോദ്യപേപ്പറില്‍ മതപ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയെറിഞ്ഞില്ലേ? ഏഴാംതരം പാഠപുസ്തകത്തില്‍ ഒരു പ്രത്യേക മതത്തെ പരാമര്‍ശിച്ചത് കാരണമല്ലേ പ്രസ്തുത പാഠപുസ്തകങ്ങള്‍ ഒന്നടങ്കം തീയിട്ട് നശിപ്പിച്ച് കോടികള്‍ നഷ്ടം വരുത്തിയത്? പാഠപുസ്തകത്തെ അനുകൂലിച്ചതിനല്ലേ മലപ്പുറം ജില്ലയിലെ മറ്റൊരു അദ്ധ്യാപകനെ ചവിട്ടി കൊല ചെയ്തത്? ദളിത് യുവാവ് പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുമ്പോഴല്ലെ മുസ്ലിം പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട്, പ്രസ്തുത യുവാവിനെ ഭീകരമായി മര്‍ദ്ദിച്ചത്?

വ്യാജ സിമന്റ് ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയുന്നതുകാരണം, നിര്‍മാണത്തിലുള്ള കെട്ടിടം തകര്‍ന്നുവീണത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയുണ്ടായി. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് പാവപ്പെട്ട എത്ര കൂലിപ്പണിക്കാരാണ് മരണപ്പെടുന്നത്? എയ്ഡഡ്/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ നീതി നിഷേധിക്കുന്നതിനും ഒരു പ്രത്യേക മതത്തില്‍പ്പെട്ടര്‍ക്ക് അനര്‍ഹമായത് പലതും ചെയ്തുകൊടുക്കുന്നതിനും എതിരെ പ്രതികരിക്കുന്നത് കാരണമല്ലേ അദ്ധ്യാപകരെ കള്ളക്കേസില്‍ കുടുക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും നിത്യസംഭവമായി മാറിയത്? ഇത് കാരണമല്ലേ അദ്ധ്യാപകര്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആത്മഹത്യ ചെയ്യേണ്ടതായി വരുന്നത്?

സമാനരീതിയില്‍ എത്രയെത്ര മര്‍ദ്ദനങ്ങളും ദുരൂഹമരണങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ലക്ഷക്കണക്കിന് യുവതീയുവാക്കളെ പ്രലോഭനത്തിലൂടെയും പ്രേമം നടിച്ചും മതംമാറ്റിക്കൊണ്ടിരിക്കുന്നത്? തല്‍ഫലമായി പ്രസ്തുത കുടുംബങ്ങളിലെ രക്ഷിതാക്കള്‍, മനംനൊന്ത് മരിച്ചതിന് തുല്യമായിട്ടല്ലെ ജീവിതം തള്ളിനീക്കുന്നത്?

ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഒരു അദ്ധ്യാപിക അറബിക് ടീച്ചറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഉടന്‍ ജോലിയില്‍നിന്ന് മാറ്റി. പിന്നീട് കോടതി ഇടപെട്ടിട്ടല്ലേ വീണ്ടും ജോലിയില്‍ പ്രവേശിച്ചത്? കറന്റ് ബില്‍ അടയ്‌ക്കാത്തത് അന്വേഷിക്കാന്‍ ചെന്നപ്പോഴല്ലേ വനിതാ കെഎസ്ഇബി ജീവനക്കാരിയെ മര്‍ദ്ദിച്ചത്? വനങ്ങള്‍, പറമ്പുകള്‍, കാടുകള്‍, ക്ഷേത്രങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, വ്യവസായസ്ഥാപനങ്ങള്‍, ഓഫീസുകള്‍ ഉള്‍പ്പെടെ തീവെച്ച് നശിപ്പിക്കുന്നത് നിത്യസംഭവമാണ്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പറഞ്ഞല്ലെ കേസ് ഒതുക്കുന്നത്? വിദ്യാലയങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും മദ്യം, മയക്കുമരുന്ന്, ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തി കോടികള്‍ സമ്പാദിക്കുമ്പോള്‍ എത്രയെത്ര പാവപ്പെട്ട കുടുംബങ്ങളാണ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കാരണം ശിഥിലമാവുന്നത്. വാഹനാപകടത്തിന്റെ മറവില്‍ വാഹനമിടിച്ച് കൊലചെയ്യുന്നത് നിത്യസംഭവമായി. മേല്‍പ്പറഞ്ഞ എല്ലാ ക്രൂരകൃത്യങ്ങളുടേയും രാജ്യദ്രോഹകുറ്റങ്ങളുടേയും ഇരകള്‍ 98 ശതമാനവും ഭൂരിപക്ഷസമുദായത്തില്‍ പെട്ടവരാണെന്ന് ഗൗരവത്തോടെ കാണേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.

മലപ്പുറം ജില്ലയിലാണ് മേല്‍പ്പറഞ്ഞ ക്രൂരകൃത്യങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നതെന്ന് മനുഷ്യസ്‌നേഹികളായ എല്ലാവരും ഇനിയെങ്കിലും തിരിച്ചറിയണം, പ്രതികരിക്കണം. മതേതരത്വത്തിന്റെ ഉദ്ദേശ്യം ഒരു മതത്തെ ഇല്ലായ്‌മ ചെയ്തുകൊണ്ട് മറ്റൊരു മതം വളര്‍ത്തുന്നതാണോ? യുപിഎ, യുഡിഎഫ് ഭരണകാലത്താണ് മേല്‍പ്പറഞ്ഞ എല്ലാ ക്രൂരകൃത്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അതായത് മതതീവ്രവാദകളുടേയും ഭീകരവാദപ്രവര്‍ത്തനത്തിന്റെയും കേന്ദ്രമായി കേരളം അധഃപതിച്ചു. വളരെ വിഷമത്തോടെ പറയട്ടെ ചില മതത്തില്‍പ്പെട്ടവര്‍ക്ക് എന്തുചെയ്യുവാനും ആവശ്യപ്പെടുന്നതെല്ലാം അംഗീകരിക്കാനും പ്രതികളെ സംരക്ഷിക്കുന്നതിനായി തെളിവുകള്‍ പോലും നശിപ്പിക്കുവാനുമുള്ള അവകാശങ്ങള്‍ നല്‍കുകയാണ്. മദ്രസാ അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ പോലും നടപ്പിലാക്കി. അവിടെ അഞ്ച് വയസ്സായ പെണ്‍കുട്ടികള്‍ക്കുപോലും പോയി പഠിക്കാന്‍ കഴിയാത്ത അവസ്ഥ നിലവില്‍ വന്നു.

സ്ത്രീപീഡനവും സ്ത്രീകളെ ചൂഷണം ചെയ്യുന്നതും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 13 യുവാക്കളെ കശ്മീരിലേക്ക് അയച്ചത് എന്തിനുവേണ്ടിയാണ്? അര്‍ഹതയിലാത്ത പോലീസ് ഉദ്യോഗസ്ഥനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചുകൊണ്ട് കുറ്റവാളികളെ വിദേശത്തേക്ക് കയറ്റി അയക്കുന്നില്ലേ? എന്തുകൊണ്ട് ഇതിനെതിരെ ഭരണ-പ്രതിപക്ഷം പ്രതികരിച്ചില്ല.

അതേസമയം ഭാരത പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളില്‍ കേള്‍പ്പിക്കുന്നത് നിരോധിച്ചില്ലേ? സുപ്രീംകോടതി ജഡ്ജിയെ ഗവര്‍ണറായി നിയമിച്ചപ്പോഴും മതംമാറിയവര്‍ വീണ്ടും സ്വന്തം മതത്തിലേക്ക് തിരിച്ചുവന്നപ്പോഴും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തിറങ്ങി പ്രതികരിച്ചില്ലേ? അപ്പോള്‍ കേരളത്തിലെ കപട മതേതര, കപട രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ ഹിന്ദുമതവിശ്വാസികളോട് എന്തിനാണ് വിവേചനം കാണിക്കുന്നത്?

കേരളത്തില്‍ ഈ അരക്ഷിതാവസ്ഥയ്‌ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു.

ഹിന്ദുമതവിശ്വാസികള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണം.15 വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറാട് കൂട്ടക്കൊല, നിലമ്പൂര്‍ രാധാവധം, എയ്ഡഡ് സ്‌കൂളുകളിലെ ആത്മഹത്യകള്‍, വാഹനാപകടത്തിന്റെ മറവില്‍ വാഹനമിടിച്ച് കൊലകള്‍, തീവെപ്പുകള്‍ ഇതിനെപ്പറ്റി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട.

ജോയന്റ് രജിസ്ട്രാറാണ് ലേഖകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.