Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാഗപ്പൂരില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 07:52 pm IST
in Vicharam

യോഗദിനാചരണത്തിനെ സ്വാഗതംചെയ്യുന്നു

എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗദിനമായി ആചരിക്കണമെന്ന ഐക്യരാഷ്‌ട്രസഭയുടെ 69-ാമത് പൊതുസഭയുടെ പ്രഖ്യാപനം ഭാരതീയരായ എല്ലാവര്‍ക്കും ഭാരതീയവംശജരായവര്‍ക്കും ലോകമെമ്പാടുമുള്ള യോഗാഭ്യാസികള്‍ക്കും അളവറ്റ സന്തോഷവും അതിരില്ലാത്ത അഭിമാനവും പ്രദാനം ചെയ്യുന്നു.

2014 സപ്തംബര്‍ 27ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിലെ പ്രസംഗത്തില്‍ ബഹുമാന്യനായ ഭാരതപ്രധാനമന്ത്രി മുന്നോട്ടുവെച്ച അന്താരാഷ്‌ട്ര യോഗദിനം എന്ന നിര്‍ദ്ദേശത്തിനു മുമ്പില്ലാത്തവിധമുള്ള പ്രതികരണം ല ഭിച്ചുവെന്നതും ഏറെ ആഹ്ലാദകരമാണ്. നേപ്പാള്‍ ഉടന്‍തന്നെ അതിനെ പിന്തുണച്ചു. 175 അംഗരാജ്യങ്ങള്‍ പ്രമേയ ത്തെ പിന്തുണയ്‌ക്കുകയും മൂന്നുമാസത്തെ ചുരുങ്ങിയ കാലയളവിനകം 2014 ഡിസംബര്‍ 11 ന് വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ലോകത്തിനു ഭാരത നാഗരികത യുടെ സംഭാവനയാണ് യോഗ എന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ അഖിലഭാരതീയ പ്രതിനിധിസഭ ആഗ്രഹിക്കുന്നു. ഐക്യവും സമാധിയും എന്നര്‍ത്ഥം വരുന്ന ‘യുജ്’ എന്ന ധാതുവില്‍നിന്നാണ് യോഗ ഉണ്ടായത്. യോഗ കേവലം ശാരീരിക വ്യായാമത്തില്‍ ഒതുങ്ങുന്നില്ല. പതഞ്ജലി മഹര്‍ഷിയെപ്പോലുള്ളവര്‍ സങ്കല്‍പിച്ചതുപോലെ ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും ആത്മാവിന്റെയും ഏകീകരണത്തിലൂടെയുള്ള സമഗ്രമായ ജീവിതരീതിയാണത്.

മനശ്ചാഞ്ചല്യം തടഞ്ഞ് (യോഗശ്ചിത്തവൃത്തിനിരോധഃ) മനസ്സിനെ ശാന്തമാക്കി (മനഃപ്രശമനോപായഃ യോഗഃ) സമത്വചിന്തയിലൂടെ (സമത്വം യോഗ ഉച്യതേ) സമാധാനപൂര്‍ണ്ണവും ആരോഗ്യകരവുമായ ജീവിതം നയിക്കാമെന്ന് ഗ്രന്ഥങ്ങള്‍ വ്യക്തിമായി പറയുന്നു. പ്രകൃതിക്കനുകൂലമായ സന്തുലിതജീവിതരീതി എന്ന നിലയ്‌ക്ക്, ലോകത്തെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങളില്‍പ്പെടുന്ന സാധാരണക്കാരും പ്രശസ്തവ്യക്തികളും സംരംഭകരും ഭരണകര്‍ത്താക്കളും ഉള്‍പ്പെടെ വര്‍ദ്ധിച്ചതോതില്‍ ജനങ്ങള്‍ യോഗയെ സ്വീകരിക്കുകയാണ്.

യോഗയെ ലോകത്തെമ്പാടും പ്ര ചരിപ്പിക്കുന്നതില്‍ പങ്കുവഹിച്ച നിരവധി സന്യാസിമാര്‍, യോഗാചാര്യന്മാര്‍, യോഗപരിശീലകര്‍ എന്നിവര്‍ക്കെല്ലാം പ്രതിനിധിസഭ നന്ദി രേഖപ്പെടുത്തുന്നു. ഭൂഖണ്ഡങ്ങളിലൂടെ വ്യാപകമായ രീതിയില്‍ യോഗയുടെ സന്ദേശം പരത്തുക എന്നത് യോഗ അനുഷ്ഠിക്കുന്ന എല്ലാവരുടെയും കടമയാണ്.

ചരിത്രപരമായ ഈ പ്രമേയം അംഗീകരിക്കുന്നത് സാദ്ധ്യമാക്കിയ എല്ലാവരെയും പ്രതിനിധിസഭ അഭിനന്ദിക്കുന്നു. ഭാരതീയ നയതന്ത്രപ്രതിനിധികള്‍, പ്രമേയത്തിനു പിന്തുണനല്‍കിയ അംഗരാജ്യങ്ങള്‍ തുടങ്ങി അതിന് അനുകൂലമായി സംസാരിച്ചവര്‍ക്കും ഐക്യരാഷ്‌ട്രസഭാ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം നന്ദി അറിയിക്കുന്നു. പ്രാപഞ്ചികമായ ഏകതയുടെ യും സമരസതയുടെയും കളങ്കരഹിതമായ പരിസ്ഥിതിയിലേക്ക് ലോക ത്തെ നയിക്കാന്‍ യോഗദിനാചരണ ത്തിനും യോഗയെ ആധാരമാക്കിയുള്ള സമഗ്രജീവിതത്തിനും സാധിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

വിദ്യാഭ്യാസത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി യോഗ ഉള്‍പ്പെടുത്താ നും യോഗയില്‍ ഗുണകരമായ ഗവേഷണങ്ങള്‍ നടത്താനും സാമൂഹ്യജീവിതത്തില്‍ യോഗയ്‌ക്ക് പ്രോത്സാഹനം നല്‍കാനും സാധ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്ന് അഖില ഭാരതീയ പ്രതിനിധിസഭ ആവശ്യപ്പെടുന്നു.

ലോകത്തെ സന്തുഷ്ടവും ആരോഗ്യപൂര്‍ണ്ണവും സുസ്ഥിരവുമാക്കി മാറ്റാന്‍ യോഗ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താന്‍ സ്വയംസേവകര്‍ ഉള്‍പ്പെടെയുള്ള പൗരാവലിയോടും എല്ലാ ഭാരതീയവംശജരോടും യോഗ അനുഷ്ഠിക്കുന്നവരോടും പ്രതിനിധിസഭ അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാഭ്യാസം മാതൃഭാഷയിലാവണം

വിദേശഭാഷകള്‍ ഉള്‍പ്പെടെ വിവിധഭാഷകള്‍ പഠിക്കുന്നതിനെ ആര്‍.എസ്.എസ് അഖിലഭാരതീയപ്രതിനിധിസഭ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും സ്വാഭാവികപഠനത്തിനും സാംസ്‌കാരിക അടിത്തറ ബലപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, പ്രത്യേകിച്ചും പ്രാഥമികവിദ്യാഭ്യാസം മാതൃഭാഷയിലോ നമ്മുടെ ഭരണഘടന അംഗീകരിച്ച സംസ്ഥാനഭാഷകളിലോ ആയിരിക്കണമെന്നതാണ് സുചിന്തിതമായ അഭിപ്രായം.

ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല.

അത് സം സ്‌കാരത്തെയും മൂല്യവ്യവസ്ഥയെയും സംവഹനം ചെയ്യുന്നു. വാഹകന്‍കൂടിയാണ്. ഭാരതം ബഹുഭാഷാ രാജ്യമാണ്. എല്ലാ ഭാരതീയഭാഷകളും ഒരുപോലെ നമ്മുടെ രാജ്യത്തിന്റെ ദേശീയവും സാംസ്‌കാരികവുമായ അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. ബഹുഭാഷാത്വം എന്നത് ഗുണകരമാണ്. വ്യക്തിത്വവികാസത്തിന് മാതൃഭാഷയിലൂടെ വിദ്യാഭ്യാസം നല്‍കുന്നതാണ് ശാസ്ത്രീയമായി ഏറ്റ വും ഉചിതമായത്. മാതൃഭാഷയിലൂടെ വിദ്യാഭ്യാസം നേടിയ വ്യക്തിക്ക് മറ്റു ഭാഷകളും എളുപ്പം മനസ്സിലാക്കാനാവും.

വിദേശഭാഷയിലൂടെ പ്രാഥമികവിദ്യാഭ്യാസം നേടുന്നയാള്‍ സ്വന്തം ചുറ്റുപാടില്‍നിന്നും പാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍നിന്നും ജീവിതമൂല്യങ്ങളില്‍നിന്നും അകറ്റപ്പെടുന്നു. അതേസമയംതന്നെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്ന അയാള്‍ തന്റെ പ്രാചീനവിജ്ഞാനത്തെയും ശാസ്ത്രത്തെ യും സാഹിത്യത്തെയും കുറിച്ച് അ ജ്ഞനായിത്തീരുകയും ചെയ്യുന്നു.

മഹാമന മദനമോഹന മാളവ്യ, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗൂര്‍, ശ്രീമാ, ഡോ. ഭീമറാവു അംബേദ്കര്‍, ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖചിന്തകരും ചന്ദ്രശേഖര വെങ്കിടരാമന്‍, പ്രൊഫുല്ല ചന്ദ്രറോയി, ജഗദീശ്ചന്ദ്രബോസ് തുടങ്ങിയ ശാസ്ത്രജ്ഞരും നിരവധി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും മനഃശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത് മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നതാണ് സ്വാഭാവികവും ശാസ്ത്രീയവുമായ രീതി എന്നാണ്.

രാധാകൃ ഷ്ണന്‍ കമ്മീഷനും കോത്താരി കമ്മീഷനും ഉള്‍പ്പെടെ കാലാകാലങ്ങളില്‍ രൂപീകൃതമായ നിരവധി കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്തത് മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ്. മാതൃഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് ഫെബ്രുവരി 21 ലോകമെമ്പാടും മാതൃഭാഷാദിനമായി ആചരിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചിട്ടുണ്ട്.

സര്‍വ്വസ്പര്‍ശിയായ വികസനവും ദേശീയോദ്ഗ്രഥനവും അഭിമാനവും നേടിയെടുക്കാന്‍ വിദ്യാഭ്യാസത്തിലും ദൈനംദിനപ്രവര്‍ത്തനത്തിലും പൊ തുകാര്യങ്ങളിലും മാതൃഭാഷയുടെ മാന്യത സ്ഥാപിച്ചെടുക്കാന്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ സ്വയംസേവകരുള്‍പ്പെടെ പൗരജനങ്ങളോട് അഖിലഭാരതീയ പ്രതിനിധിസഭ ആഹ്വാനംചെയ്യുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന് ഒരു പ്രധാന പങ്കു വഹിക്കാനുണ്ട്. കുട്ടികളെ തങ്ങളുടെ സ്വന്തം ഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുമെന്ന ഉറച്ച തീരുമാനം രക്ഷിതാക്കളിലുണ്ടാവണം.

കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ ക്കാരുകളും തങ്ങളുടെ നിലവിലുള്ള ഭാഷാനയങ്ങള്‍ പുനഃപരിശോധിക്കണമെന്നും വിദ്യാഭ്യാസം മാതൃഭാഷയിലോ ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട സംസ്ഥാനഭാഷകളിലോ ആക്കുന്നതിനു ഫലപ്രദമായ വ്യവ സ്ഥ നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്തണമെന്നും അഖിലഭാരതീയ പ്രതിനിധിസഭ ആഹ്വാനംചെയ്യുന്നു. അ തോടൊപ്പം വിദ്യാഭ്യാസത്തിലും ഭരണനിര്‍വ്വഹണത്തിലും നീതി നടപ്പാക്കുന്നതിലും ഭാരതീയഭാഷകള്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ആഹ്വാനം ചെയ്യുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.