351. പായസാന്നപ്രസാദിതാഃ പായസാന്നംകൊണ്ടു പ്രസാദിക്കുന്നവള്‍.
352. പശുലോകഭയംകരീഃ പശുലോകത്തിനു ഭയങ്കരിയായവള്‍. ഇവിടെ ‘പശു’ എന്ന പദം വിദ്യാവിഹീനന്മാരെയും അധര്‍മ്മികളെയും കുറിക്കുന്നു. ”പശു അവിദ്യാബദ്ധോ ജീവഃ” എന്ന് ആചാര്യന്മാര്‍ ഈ പദത്തെ നിര്‍വചിക്കുന്നു. പശു എന്ന പദത്തിന് വേറെയും അര്‍ത്ഥങ്ങളുള്ള സന്ദര്‍ഭത്തില്‍ പ്രസക്തമല്ല. പരാശക്തിയായ ദേവിയെ തന്നില്‍നിന്ന് അഭിന്നയായി കാണാന്‍ കഴിയുന്ന അദ്വൈതബോധം ഇല്ലാത്തവര്‍ പശുക്കള്‍. ഇങ്ങനെയുള്ളവര്‍ ദേവിയെ ഭയങ്കരിയായി കാണുന്നു. അല്ലാത്തവര്‍ക്കു ദേവി ത്രിപുരസുന്ദരിയായ ജഗന്മാതാവാണ്.
353. ഖട്വാംഗായുധഹസ്താഃ ഖട്വാഗം എന്ന ആയുധം കൈയിലുള്ളവള്‍. കട്ടില്‍ക്കാലിന്റെ ആകൃതിയുള്ള ഒരു പ്രഹരണായുധമാണ് ഖട്വാംഗം.
354. മഹാസിലതികോജ്ജ്വലാഃ കൈയിലുള്ള വലിയ വാളിന്റെ തിളക്കത്തോടുകൂടിയവള്‍.
…. തുടരും
















