Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചാവതാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 05:54 pm IST
in Samskriti

”ആദാവൃഷ്യാദികം ന്യാസഃ കരശുദ്ധിസ്തതഃ പരം

അംഗുലിവ്യാപകന്യാസൗ ഹൃദാദിന്യാസ ഏവ ച

താളത്രയഞ്ച ദിഗ്ബന്ധഃ പ്രാണായാമസ്തതഃപരം

ധ്യാനം പൂജാ ജപശ്ചൈവ സര്‍വ്വതന്ത്രേഷ്വയം വിധിഃ”

എന്നു പൂജയുടെ സാമാന്യസ്വരൂപത്തെക്കുറിച്ചു തന്ത്രസാരത്തില്‍ വിവരിച്ചിരിക്കുന്നു.

സ്‌നാനം സന്ധ്യാവന്ദനം മുതലായവ കഴിഞ്ഞു പൂജയ്‌ക്കൊരുങ്ങുന്ന പൂജകന്‍ ആദ്യമായി ഇഷ്ടദേവതാമന്ത്രത്തിന്റെ ഋഷി, ഛന്ദസ്സ്, ദേവത ഇവയെ ശരീരത്തില്‍ ന്യസിക്കണം. ഋഷി ശിരസ്സിലും ഛന്ദസ്സ് മുഖത്തിലും ദേവത ഹൃദയത്തിലും ആണ് ന്യസിക്കപ്പെടേണ്ടത്. മന്ത്ര ഭ്രഷ്ടാവാണ് ഋഷി. ഏതു ഇഷ്ടദേവതയെയാണോ പൂജിക്കുന്നത് ആ ദേവതയുടെ മൂലമന്ത്രത്തിന്റെ ഭ്രഷ്ടാവാണ് ന്യാസാര്‍ഹനായ ഋഷി. വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ പല മഹാത്മാക്കളും മന്ത്രഭ്രഷ്ടാക്കളായ ഋഷികളാണ്. അതുകൊണ്ട്, അവര്‍ ആവിഷ്‌ക്കരിച്ച മന്ത്രം ജപിക്കുന്നതിനുമുമ്പ് പുജകന്‍ അവരെ ഭക്തിപൂര്‍വ്വം സ്മരിച്ച് ശിരസ്സിലും, ആ മന്ത്രത്തിന്റെ ഛന്ദസ്സിനെ അക്ഷരാത്മകത്വം നിമിത്തം മുഖത്തും, ആ മന്ത്രദേവതയെ ജ്ഞേയത്വം നിമിത്തം ഹൃദയത്തിലും ധരിക്കുന്നു എന്നതാണു ഋഷ്യാദിന്യാസത്തിന്റെ ഉദ്ദേശ്യം.

ഋഷേര്‍ഗുരുത്വാച്ഛിരസി വര്‍ണ്ണത്വാച്ഛന്ദസോ മുഖേ

ധാരണം പ്രോച്യതേ ദേവി! യേജ്ഞത്വാദ്ദേവതാ ഹൃദി

എന്ന മേരുതന്ത്രം ഇതിനു പ്രമാണമാണ്.

പിന്നീടു കരശുദ്ധി, അംഗുലിന്യാസം, വ്യാപകന്യാസം, ഹൃദയാദിന്യാസം, താളത്രയം, ദിഗ്ബന്ധം, പ്രാണായാമം മുതലായവയാണ് നടത്തേണ്ടത്. ആ വക വിഷയങ്ങള്‍ ഗ്രന്ഥവിസ്താരഭയംകൊണ്ടും ഗുരുമുഖത്തില്‍നിന്നറിയേണ്ടതാണെന്നു കരുതിയും ഇവിടെ വിവരിക്കുന്നില്ല. പിന്നീടു വിധിയനുസരിച്ച് ധ്യാനം, ഉപചാരസമര്‍പ്പണം, ജപം ഇവയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ഓരോ ഇഷ്ടദേവതയ്‌ക്കും ധ്യാനം വിധിച്ചിട്ടുണ്ട്. ആ ദേവതയെ ധ്യാനിച്ചു പ്രതിമാദികളില്‍ ആവാഹിച്ചിരുത്തി പാദ്യാദി ഉപചാരങ്ങളര്‍പ്പിക്കുകയാണ് പൂജാവിധാനത്തിന്റെ ക്രമം. ആവാഹനം എന്നതിനു ആമന്ത്രണം എന്നാണര്‍ത്ഥം. ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കിലും ഹൃദയത്തില്‍ക്കൂടിയാണ് നാം അവിടുത്തെ സാക്ഷാല്‍ക്കരിക്കുക. അതുകൊണ്ട് ഈശ്വരനിവാസസ്ഥാനം ഹൃദയമാണെന്നു ശാസ്ത്രങ്ങളില്‍ കല്പിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വവ്യാപിയായ ഈശ്വരനെ ഹൃദയത്തില്‍ ദേവതാരൂപമായി ധ്യാനിച്ചു നാസികാദ്വാരത്തില്‍ക്കൂടി പ്രാണമാര്‍ഗ്ഗം വെളിയില്‍ വരുന്നതായി സങ്കല്‍പിച്ചു പ്രതിമാദികളില്‍ അധിവസിക്കുന്നതിനുവേണ്ടി ക്ഷണിക്കുന്നതിനെയാണ് ആവാഹനമെന്ന് പറയുന്നത് ആവാഹനം മുതല്‍ പൂജയുടെ ഉപചാരങ്ങളാണ്.

സാധകം ദേവസാന്നിധിം

ചാരയന്തി യതസ്തസ്മാദുച്യന്തേ ഹ്യൂപചാരകാഃ

സമീപേ ചാരണാദ്വാപി ഫലാനാം തേ തഥോദിതം

സാധകനെ- പൂജകനെ ദേവസന്നിധിയില്‍ എത്തിക്കുന്നതുകൊണ്ടും, പൂജാഫലത്തെ സാധകന്റെ സമീപത്തില്‍കൊണ്ടുവരുന്നതുകൊണ്ടും ആവാഹനം, ആസനം മുതലായവയ്‌ക്ക് ഉപചാരങ്ങള്‍ എന്നപേരു സിദ്ധിച്ചു എന്നാണ് പ്രസ്തുത ‘ജ്ഞാനാമാലാ’ വാക്യത്തിലെ സാരം. പൂജയില്‍ ഉപചാരസംഖ്യ മതഭേദമനുസരിച്ച് പലവിധത്തിലുണ്ട്. 1,5,6,8,10,12,16,24,32,36,64 ഇത്രയും സംഖ്യകള്‍ ഉപചാരത്തിനുണ്ടെന്ന്.

”ഏകം പഞ്ചമ ഷഷ്ഠാഷ്ടൗ ദശ ദ്വാദശ ഷോഡശ

ചതുര്‍വ്വിംശതി സംഖ്യാകാ ദ്വാത്രിംശദ്ദ്വാ തതോളധികാഃ

ഷട്ത്രിംശച്ച ചതുഃഷഷ്ടിരുപചാരാഃപ്രകീര്‍ത്തിതാഃ

എന്ന ശ്ലോകത്തില്‍ക്കൂടി ഉപചാരദര്‍പ്പണത്തില്‍ വിവരിച്ചിട്ടുണ്ട്. വളരെച്ചുരുങ്ങിയതു ജലഗന്ധപുഷ്പ ധൂപദീപനൈവേദ്യങ്ങളാകുന്ന ആറുപചാരങ്ങള്‍കൊണ്ടു പൂജിക്കാം. എന്നാല്‍ സാധാരണയായി ഷോഡാശോപചാരപൂജയാണ് നടക്കുക. ആവാഹനം, ആസനം, പാദ്യം, ആര്‍ഘ്യം, ആചമനം, സ്‌നാനം, വസ്ത്രയജ്ഞോപവീതം, അനുലേപനം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, നമസ്‌ക്കാരം, പ്രദക്ഷിണം, ദക്ഷിണ ഇങ്ങനെ പതിനാറുപചാരങ്ങളാണ് അഗ്നിക ചന്ദ്രികയില്‍ വിവരിച്ചിരിക്കുന്നത്. ഋഗ്വിധാനത്തില്‍ ദക്ഷിണയുടെ സ്ഥാനത്ത് ഉദ്വാസനമാണു സ്വീകരിച്ചിരിക്കുന്നത്

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.