പ്രജകളെ വേണ്ടവിധം പരിപാലിക്കുന്ന രാജാവിനെപ്പോലെയാണദ്ദേഹം. എന്നാല്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പ്രതേ്യകം സംരക്ഷണം നല്‍കുകയും ചെയ്യും. അതുകൊണ്ട് വെറും സാധാരണ ധാര്മികവൃത്തികളനുഷ്ഠിക്കുന്നവര്ക്കു മാത്രമേ സുഖജീവിതം അനുഭവിക്കാനാകൂ എന്നും സൈദ്ധാന്തിക വിജ്ഞാനത്തില്‍നിന്നും സകാമകര്മത്തില്നിന്നും മുക്തനായ ഭക്തനു സാധ്യമല്ലെന്നും പറയുന്നതു സത്യമല്ല.
ഭഗവാന്റെ വ്യക്തിപരമായ പരിരക്ഷണയിലുള്ളവരാല് ഭക്തന്മാര് ഒരിക്കലും കഷ്ടപ്പെടുകയില്ല. ഭക്തന്മാര് ഭഗവാന്റെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ്. കുടുംബത്തിന്റെ ആവശ്യങ്ങളും സുഖങ്ങളും അനേ്വഷിക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ക്കു സന്തോഷവും സംതൃപ്തിയുമുണ്ടാകുന്നതുപോലെ തന്റെ ഭക്തന്മാരുടെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ ഭഗവാനും സന്തോഷമുണ്ടാകുന്നു.
ഇങ്ങനെ ഭഗവാന് ഭക്തവത്സലന്- ഭക്തന്മാരുടെ സംരക്ഷകന്‍ എന്ന് അറിയപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തെ കര്മവത്സലന് അഥവാ സകാമകര്മികളെ നിലനിര്ത്തുന്നവനെന്നോ ജ്ഞാനവത്സലന് അഥവാ അനുഭവമാത്രദാര്ശനികന്മാരെ നിലനിര്ത്തുന്നവനെന്നോ ആരും ഒരിക്കലും പരാമര്‍ശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: