അഗ്നിസ്നാനം ചെയ്ത് ദീക്ഷിതരായ ആത്മസാധകര്‍ സാധനയിലൂടെ പക്വത പ്രാപിക്കുമ്പോള്‍ അവര്‍ക്ക് നല്കുന്ന പരമമായ ദീക്ഷയാണ് അമൃതസ്നാനം. ദിവ്യമായ ആസ്വാദനത്തിലേക്കുള്ള കവാടം തുറക്കുന്ന ജീവന്റെ മൂന്നാം ജന്മംകൂടിയാണ് അമൃതസ്നാനം.
ആത്മാവിന്റെ പ്രസരിപ്പ് സര്‍വ ചലനങ്ങളിലും പ്രകടമായി ദിവ്യജീവിതത്തിന് വഴിയൊരുക്കുന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്. അഗ്നിസ്നാനത്തിലൂടെ മരണത്തെ അതിക്രമിക്കുന്ന ജീവന് അമൃതസ്നാനത്തിലൂടെ അമരത്വം നേടിയെടുക്കുന്നു. അവര്‍ക്ക് ചിരഞ്ജീവിത്വം പ്രാപിച്ച് പ്രപഞ്ചത്തിന്റെ ഏതു തലങ്ങളിലും സഞ്ചരിക്കാം. ഭൂമിയില്‍ മനുഷ്യദേഹം സ്വീകരിച്ച് ജീവിക്കേണ്ടവര്‍ക്ക് അങ്ങനെയും ചെയ്യാം. പ്രകൃതിശക്തി മനുഷ്യന് നല്‍കിയിട്ടുള്ള അര്‍ഹതയും കാരുണ്യവുമാണ് ഇത്.
ധര്മസ്നാനം, അഗ്നിസ്നാനം, അമൃതസ്നാനം എന്നീ അവസ്ഥകളിലൂടെ മനുഷ്യനെ അമരത്വത്തിലേക്കുയര്ത്തുന്ന ഈശ്വരീയ ദൗത്യമാണ് കാലശക്തി ഈ ഉപാധിയിലൂടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
ജന്മാവകാശം നേടിയെടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും തഥാതന് ഈ കവാടത്തിലൂടെ കടന്നുവരാന്‍ ക്ഷണിക്കുകയാണ്. നമ്മുടെ ജീവന് എത്രയോ ജന്മങ്ങളായി അനേ്വഷിച്ചുകൊണ്ടിരിക്കുന്ന ആത്മധനമാണ് കാലം ഈ പ്രതിഭാസത്തിലൂടെ ലോകത്ത് വാരിവാരി വിതറുന്നത്. അര്‍ഹതപ്പെട്ട മക്കള്‍ അത് ഏറ്റുവാങ്ങി ജന്മം സഫലീകരിക്കൂ. ഇതുപോലുള്ള അവസരങ്ങള്‍ നമുക്ക് എപ്പോഴും ലഭിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: