ശ്രീസൂതഉവാച
ശ്രുതൈ്വതദ്വചനം ഭൂയോപ്യുദ്ധവസ്തമുവാച ഹ
സൂതന്‍ പറഞ്ഞു: പരീക്ഷിത്തിന്റെവാക്കുകള്കേട്ട് ഉദ്ധവര്‍ പറഞ്ഞു
ഉദ്ധവ ഉവാച
രാജംശ്ചിന്താതുരേകാപിനൈവകാര്യാകഥഞ്ചന
തവൈവഭഗവച്ഛാസ്ത്രേയതോമുഖ്യാധികാരിതാ
ഏതാവത്കാലപര്യന്തം പ്രായോ ഭാഗവതശ്രുതേഃ
വാര്താമപി ന ജാനന്തിമനുഷ്യാഃകര്മതത്പരാഃ
ത്വത്പ്രസാദേനബഹവോമനുഷ്യാഭാരതാജിരേ
ശ്രീമദ്ഭാഗവതപ്രാപ്തൗസുഖം പ്രാപ്സ്യന്തിശാശ്വതം നന്ദനന്ദനരൂപസ്തു ശ്രീശുകോ ഭഗവാനൃഷിഃ
ശ്രീമദ്ഭാഗവതംതുഭ്യം ശ്രാവയിഷ്യത്യസംശയഃ
തേനപ്രാപ്സ്യസിരാജംസ്ത്വം നിത്യം ധാമവ്രജേശിതുഃ
ശ്രീഭാഗവതസഞ്ചാരസ്തതോഭുവിഭവിഷ്യതി
തസ്മാത്ത്വംഗച്ഛരാജേന്ദ്ര! കലിനിഗ്രഹമാചര
ഉദ്ധവര്‍ പറഞ്ഞു: പരീക്ഷിത്മഹാരാജവേ, അങ്ങ്ചിന്താതുരനാകരുത്. ശ്രീമദ്ഭാഗവതം ശ്രവിക്കാന്‍ ഏറ്റവും അധികാരിയായതു ഭവാന് തന്നെയാണ്. ഇക്കാലത്ത് ഭാഗവതം ശ്രവിക്കുന്നതിനേക്കുറിച്ച്ഒരിടത്തും പറഞ്ഞുകേള്‍ക്കാറില്ല. ഭവാന്റെ പ്രസാദംമൂലംവളരെയധികം ജനങ്ങള്‍ ഇനി ഭാഗവതംകേള്ക്കും. അതിലൂടെശാശ്വതമായസുഖം നേടും. നന്ദനന്ദനനായകൃഷ്ണന്റെസ്വരൂപംസ്വീകരിച്ചിരിക്കുന്ന ശ്രീശുകബ്രഹ്മര്ഷിഅങ്ങയെ ഭാഗവതംകേള്പ്പിക്കും. ഭാഗവത ശ്രവണത്താല്‍ ഭവാന് ശ്രീകൃഷ്ണവ്രജധാമം പ്രാപിക്കും. അതിനു ശേഷം ശ്രീമദ്ഭാഗവതം ഭൂമിയിലെങ്ങും പ്രചരിക്കും. രാജേന്ദ്രാ, അങ്ങ്ഇപ്പോള് പോവുക. കലിയെ നിഗ്രഹിക്കുക.
ശ്രീസൂതഉവാച
ഇത്യുക്തസ്തം പരിക്രമ്യഗതോരാജാദിശാംജയേ
വജ്രസ്തു നിജരാജ്യേശം പ്രതിബാഹുംവിധായ ച
തത്രൈവമാതൃഭിഃസാകംതസ്ഥൗഭാഗവതാശയാ
അഥ വൃന്ദാവനേ മാസം ഗോവര്ദ്ധനസമീപതഃ
ശ്രീമദ്ഭാഗവതാസ്വാദസ്തൂദ്ധവേന പ്രവര്തിതഃ
തസ്മിന്നാസ്വാദ്യമാനേ തുസച്ചിദാനന്ദരൂപിണീ
പ്രചകാശേഹരേര്ലീലാംസര്വതഃകൃഷ്ണഏവ ച
ആത്മാനഞ്ചതദന്തഃസ്ഥംസര്വേപിദദൃശുസ്തദാ
വജ്രസ്തുദക്ഷിണേദൃഷ്ട്വാകൃഷ്ണപാദസരോരുഹേ
സ്വാത്മാനം കൃഷ്ണവൈധുര്യാന് മുക്തസ്തദ്ഭുവ്യശോഭത
താശ്ചതന് മാതരഃകൃഷ്ണേരാസരാത്രിപ്രകാശിനി
ചന്ദ്രേകലാപ്രഭാരൂപമാത്മാനംവീക്ഷ്യവിസ്മിതാഃ
സ്വപ്രേഷ്ഠവിരഹവ്യാധിവിമുക്താഃസ്വപദംയയുഃ
യേന്യേ ച തത്രതേസര്വേനിത്യലീലാന്തരംഗതാഃ
വ്യാവഹാരികലോകേഭ്യഃസദ്യോദര്ശനമാഗതാഃ
ഗോവര്ദ്ധനനികുഞ്ജേഷുഗോഷുവൃന്ദാവനാദിഷു
നിത്യംകൃഷ്ണേന മോദന്തേ ദൃശ്യന്തേ പ്രേമതത്പരൈഃ
യഏതാം ഭഗവത്പ്രാപ്തിംശൃണുയാച്ചാപികീര്തയേത്
തസ്യവൈഭഗവത്പ്രാപ്തിര്ദുഃഖഹാനിശ്ചജായതേ
ശ്രീസൂതന്‍ പറഞ്ഞു
ഇപ്രകാരം പറഞ്ഞ ഉദ്ധവരെ പ്രദക്ഷിണംചെയ്തശേഷം പരീക്ഷിത്മഹാരാജാവ്ദിഗ്വിജയം നടത്താനായിയാത്രയായി. വജ്രനാഭന്‍ പ്രതിബാഹുവിനെ മഥുരയുടെരാജാവായിഅഭിഷേകംചെയ്തശേഷം ഭാഗവതം ശ്രവിക്കുവാനായി ശ്രീകൃഷ്ണപത്നിമാരോടൊരുമിച്ച്വൃന്ദാവനത്തില് ഗോവര്ദ്ധനസമീപത്തു വസിച്ചു.
ഉദ്ധവനാല് പ്രവര്തിതമായശ്രീമദ്ഭാഗവതംആസ്വദിച്ച്വസിക്കവേസച്ചിദാനന്ദരൂപിണിയായഹരിലീലഅവര് അനുഭവിച്ചു. കൃഷ്ണചൈതന്യംസര്വത്ര പ്രകാശിച്ചു. തങ്ങളെല്ലാംകൃഷ്ണനില്ത്തന്നെ സ്ഥിതിചെയ്യുന്നുവെന്ന്അവര് മനസ്സിലാക്കി. വജ്രനാഭന്‍
തന്റെവലതുഭാഗത്തായികൃഷ്ണപാദാംബുജങ്ങള്കാണുകയുംവിരഹദുഃഖംഅകന്നവനാകുകയുംചെയ്തു. ശ്രീകൃഷ്ണപത്നിമാര്രാസരാത്രിയെപ്രകാശിപ്പിക്കുന്ന ശ്രീകൃഷ്ണചന്ദ്രനില്തങ്ങളെകലകളായികണ്ടുവിസ്മയിച്ചു. വിരഹവ്യാധിദുഃഖം അകന്ന അവര്കൃഷ്ണപദം പ്രാപിച്ചു. അവിടെസ്ഥിതിചെയ്തിരുന്ന മറ്റുള്ള ജനങ്ങളുംവ്യാവഹാരികലോകത്തു നിന്നുംഅദൃശ്യരായി. ഗോവര്‍ദ്ധന
നികുഞ്ജങ്ങളിലുംഗോക്കളിലുംവൃന്ദാവനത്തിലുംകൃഷ്ണനോടൊത്തുസുഖിച്ചുകഴിയുന്നവരെ ഭഗവത്പ്രേമം ഉള്ളവര്ക്കുദര്ശിക്കുവാനാകും. വജ്രാദികളുടെ ഭഗവദ്പ്രാപ്തിയേക്കുറിച്ചുള്ള ഈ ആഖ്യാനം ശ്രവിക്കുകയോകീര്ത്തിക്കുകയോചെയ്യുന്നവര്ക്ക് ഭഗവത്പ്രാപ്തിയുംദുഃഖഹാനിയുംഉണ്ടാകും.
ശ്രീസ്കന്ദമഹാപുരാണംവൈഷ്ണവഖണ്ഡം ശ്രീമദ് ഭാഗവതമാഹാത്മ്യത്തിലെപരീക്ഷിദുദ്ധവ സംവാദം എന്ന മൂന്നാം അദ്ധ്യായം സമാപിച്ചു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: