മനസ്സിന്റെ തെളിച്ചം, സൗമ്യസ്വഭാവം, വിചാരശീലം, മനോനിയന്ത്രണം ഇതരന്മാരുമായുള്ള പെരുമാറ്റത്തില്‍ ദുരുദ്ദേശങ്ങളുണ്ടാകാതിരിക്കുക മുതലായവയാണു മാനസികമായ തപസ്സ്. ഉത്തമനായ ഒരു ഗുരുവിനെ സ്വീകരിച്ച് ഈശ്വരോപാസനയ്ക്കുള്ള മന്ത്രതന്ത്രോപദേശങ്ങള്കൂടി പൂജകള്‍ ഗ്രഹിച്ചിരിക്കേണ്ടതാണ്.
ഇങ്ങനെയുള്ള തപോനിഷ്ഠയും സഗുണപരമേശ്വരനില് പൂര്‍ണമായ വിശ്വാസവുമുള്ള ഒരു മനുഷ്യനാണു പൂജയ്ക്കധികാരി. അതുകൊണ്ടാണ് ”അര്‍ച്ചകസ്യ തപോയോഗാത്”എന്നു ”തിഥ്യാദിതത്വ”ത്തില്‍ പറഞ്ഞിരിക്കുന്നത്.
പാദ്യം അര്‍ഘ്യം മുതലായ ഉപചാരദ്രവ്യങ്ങള്‍ മന്ത്രോച്ചാരണപൂര്‍വ്വം സമര്‍പ്പിച്ച് പ്രതിമാദികളായ ഈശ്വര പ്രതീകങ്ങളില്‍ അനന്യമനസ്കതയോടുകൂടി ആരാധിക്കുന്നതാണ് അര്‍ച്ചനം. ഇതു വൈദികം താന്ത്രികം മിശ്രം എന്നു മൂന്നുവിധത്തിലുണ്ട്. പുരുഷസൂക്താദികളായ വൈദികമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ഉപാസ്യദേവതയില് ഉപചാരങ്ങളര്പ്പിക്കുന്നതാണ് വൈദികമായ പൂജ. ശൈവവൈഷ്ണവാദി തന്ത്രശാസ്ത്രങ്ങളനുസരിച്ച് ശൈവ പഞ്ചാക്ഷരി, വൈഷ്ണവാഷ്ടാക്ഷരി മുതലായ താന്ത്രികമന്ത്രങ്ങളുച്ചരിച്ചുകൊണ്ടു നടത്തുന്ന ഉപചാരസമര്പ്പണമാണ് താന്ത്രികമായ പൂജ. വൈദികമന്ത്രങ്ങളും താന്ത്രികമന്ത്രങ്ങളും കലര്‍ത്തിയുള്ള പൂജയാണ് മിശ്രം
”വൈദികസ്താന്ത്രികോ മിശ്ര ഇതി മേ ത്രിവിധോ മഖഃ
ത്രയാണാമീപ്സിതേനൈവ വിധിനാം മാം സമര്ച്ചയേല്”
എന്നു ഭാഗവതഗ്രന്ഥം മൂന്നുപ്രകാരത്തിനുള്ള പൂജാ സമ്പ്രദായത്തെയും അംഗീകരിക്കുന്നുണ്ട്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: