ജന്മസാഫല്യം നേടാന്‍ ധര്‍മ്മം അനുഷ്ഠിക്കണമെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ സാധന ചെയ്തതുകൊണ്ടോ ഒന്നിലും ഇടപെടാതെ സ്വന്തംകാര്യം നോക്കി ജീവിച്ചതുകൊണ്ടോ ധര്‍മ്മം പൂര്‍ണമാവില്ല. ധര്‍മത്തെ പൂര്‍ണമാക്കാനും ശരിയായി അനുഷ്ഠിക്കാനും മറ്റു ചില കാര്യങ്ങള്‍ കൂടി വേണം.
ലോകജീവിതത്തോടുള്ള മനോഭാവം അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും നമുക്ക് സുഹൃദ്ബന്ധമാണ് ഉണ്ടാവേണ്ടത്. ആ സുഹൃദ് ബന്ധം അഹങ്കാരത്തേയും അനാവശ്യമായ പിരിമുറുക്കങ്ങളേയും ഇല്ലാതാക്കും. ഒന്നുകൊണ്ടും ഇളകാത്ത സമത്വബോധം അതില്‍നിന്നും ഉടലെടുക്കും.
പിന്നെ വേണ്ടത് പ്രസന്നതയാണ്. ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വലിയൊരു ചടങ്ങൊന്നുമല്ല ജീവിതം. ചിരിക്കാനും ആസ്വദിക്കാനുമുള്ള വലിയൊരു സന്ദര്‍ഭമാണിത്. അത് മനസ്സിലാക്കുന്ന സന്തോഷമാണ് പ്രസന്നത. ഇവ രണ്ടും നമ്മുടെ ആന്തരിക പരിവര്‍ത്തനത്തിനു വഴിയൊരുക്കുന്നു. ഒപ്പം നമ്മുടേയും മറ്റുള്ളവരുടേയും ജീവിതത്തെ ആസ്വാദ്യകരമായ ഒരനുഭൂതിയാക്കി മാറ്റുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: