ആലപ്പുഴ: ഇഎംഎസ് സ്‌റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു. ദേശീയ ഗെയിംസിന്റെ പേരില്‍ സ്‌റ്റേഡിയത്തിന് നല്‍കിയ അഞ്ചു കോടി ഉള്‍പ്പെടെ ഇതുവരെ ചിലവഴിച്ച 12 കോടിയുടെ കണക്ക് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ നഗരസഭാ ഭരണാധികാരികള്‍ തയാറാകണം. വിജിലന്‍സ് അന്വേഷണം അടിയന്തരമായി വേഗത്തിലാക്കി അഴിമതിക്കാരായ മുന്‍ നഗരഭരണാധികാരികളെയും അതിന് കൂട്ടുനിന്നിട്ടുളള മുഴുവന്‍ ആളുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയതായും ഷുക്കൂര്‍ പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌റ്റേഡിയം പണിയുന്നു എന്ന് കൊട്ടിഘോഷിച്ചവര്‍ കായികതാരങ്ങളേയും കായികപ്രേമികളേയും വഞ്ചിക്കുകയായിരുന്നുവെന്നും ഷുക്കൂര്‍ പറഞ്ഞു.
















