ഇന്നുള്ളതെല്ലാം ത്യജിച്ച് ആ ശക്തിക്കായി സമര്‍പ്പിച്ച് അതില്നിന്നാവിര്ഭവിക്കുന്ന വിഭൂതികളെ സ്വീകരിക്കുന്നതാണ് സന്യാസം. സന്യാസം സ്വീകരിക്കലല്ല, അതായിത്തീരലാണ്. നിന്നിലുള്ളതു മുഴുവന്‍ ദഹിച്ച് ആ സത്യത്തിന്റെ പാതയിലൂടെ ഉയര്‍ന്ന് നിന്നില്‍ ആവിര്‍ഭവിക്കുന്ന പരമസത്യത്തെ സാക്ഷാത്കരിച്ച് ജന്മോദ്ദേശ്യം പൂര്‍ത്തിയാക്കൂ, ഇതാ ഞാന്‍ നിനക്ക് അനുജ്ഞ നല്കുന്നു എന്ന ഇച്ഛയോടെ, ആ ജ്ഞാപനത്തോടെ അതായിത്തീരാന്‍ ആചാര്യന് നല്കുന്ന വസ്ത്രവും നാമധേയവുമാണ് സന്യാസത്തിന്റെ ബാഹ്യചിഹ്നങ്ങള്‍.െ
പ്രതികരിക്കാൻ ഇവിടെ എഴുതുക: