ഭോഗം ആയിരം പടമുള്ള സര്‍പ്പമാണ്; അതിനെ നാം ചവുട്ടിമെതിക്കണം. നാം ത്യജിക്കുന്നു. മുന്നോട്ടുപോകുന്നു; എന്നിട്ടൊന്നും കിട്ടാതെ നിരാശരാകുന്നു. പക്ഷേ മുറുകെ പിടിച്ചു നില്പില്‍, വിടാതെ പിടിക്കുവിന്‍. ലോകമൊരു ഭൂതമാണ്. അല്പനായ അഹങ്കാരം അരചനയായി വാഴുന്ന ഒരു രാജ്യമാണത്. അതിനെ മാറ്റി നിര്‍ത്തി ഉറച്ചുനില്‍ക്കുവിന്‍. കാമവും കാഞ്ചനവും കീര്‍ത്തിയും വിട്ട് ഭഗവാനെ മുറുകെപ്പിടിക്കുക.
അവസാനം തികച്ചും ഉദാസീനമായ ഒരവസ്ഥയെ നാം പ്രാപിക്കും. ഇന്ദ്രിയതര്‍പ്പണമാണ് സുഖം എന്ന ആശയം തികച്ചും ലൗകികമാണ്. യഥാര്‍ത്ഥസുഖത്തിന്റെ ഒരു പൊരിപോലും അതിലില്ല; കിട്ടുന്ന സൗഖ്യമെല്ലാം, സത്യമായ ആനന്ദത്തിന്റെ പ്രതിച്ഛായമാത്രം. ഈശ്വരന്ന് ആത്മാര്‍പ്പണം ചെയ്യുന്നവര്‍, പ്രവര്‍ത്തകരെന്നു പറഞ്ഞു നടക്കുന്നവരെക്കാളെല്ലാം കൂടുതല്‍ ലോകത്തിന്നുപകരിക്കുന്നു. തികച്ചും പരിപൂതനായ ഒരുവന്‍ പ്രചാരകന്മാരുടെ ഒരു പടയെക്കാള്‍ കൂടുതല്‍ കാര്യം സാധിക്കും. പവിത്രതയില്‍നിന്നും മൗനത്തില്‍നിന്നും കരുത്തുറ്റ വാക്കു പുറപ്പെടുന്നു.
















