മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ വെങ്കലം കൊയ്തിട്ടും ഇന്ത്യന്‍ താരം മാനവ്ജിത് സിങ് സന്ധുവിന് ഒളിംപിക് യോഗ്യത ഉറപ്പിക്കാനായില്ല.
മെന്‍ ട്രാപ്പ് വിഭാഗത്തില്‍ ഇറ്റലിയുടെ മാസിമോ ഫാബ്രിസിയും ഓസ്ട്രേലിയന്‍ ഇതിഹാസം മൈക്കല്‍ ഡയമണ്ടും യഥാക്രമം സ്വര്‍ണ്ണവും വെള്ളിയും ഉറപ്പിച്ചു.
ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കിയിരുന്നെങ്കില് മാനവ്ജിത്തിന് ഒളിംപിക് ക്വാട്ട ഉറപ്പിക്കാമായിരുന്നു.
















