മെല്‍ബണ്‍: ഫോര്മുലാവണ്ണിന്റെ പുതിയ സീസണിന് ആരംഭംകുറിക്കുന്ന ഓസ്ട്രേലിയന്‍ ഗ്രാന്റ് പ്രീയില്‍ മക്ലാരന്റെ സ്പാനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോന്‍സോ സ്റ്റിയറിങ് പിടിക്കില്ല.
ടെസ്റ്റിങ്ങിനിടെ പരിക്കേറ്റ അലോന്‍സോയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. മക്ലാരന് ടീം മാനേജ്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 15നാണ് ഓസ്ട്രേലിയന്‍ ഗ്രാന്റ്പ്രീ.
സ്പെയ്നിലെ ബാഴ്സലോണയില്‍ ഫെബ്രുവരി 22ന് നടന്ന കാര്‍ ടെസ്റ്റിനിങ്ങിടെയാണ് അലോന്‍സോ അപകടത്തില്‍പ്പെട്ടത്. രണ്ടാം ടെസ്റ്റിങ്ങിന്റെ അവസാന ദിനത്തില്‍ ട്രാക്കിനു സമീപത്തെ മതിലില്‍ അലോന്‍സോയുടെ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരം മൂന്നു ദിവസം ചികിത്സയില്ക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: