ചാരുംമൂട്: നൂറനാട് പയ്യനല്ലൂരില്‍ ഗവ. ഹൈസ്കൂളിനു സമീപം പള്ളിക്കല്‍ സര്‍വ്വീസ് സഹകരണബാങ്കിന് മുന്‍വശത്തുള്ള സ്റ്റേഷനറി കട ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. മംഗലത്ത് താഴെപുരയില്‍ ശശിധരപ്പണിക്കരുടെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയാണ് പൂര്‍ണമായും കത്തിനശിച്ചത്. ഒന്നരലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി ശശിധരപ്പണിക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കട കത്തുന്നതു കണ്ട നാട്ടുകാര്‍ അടൂര്‍ പോലീസിലും അഗ്നിശമനസേനയേയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: