ചെങ്ങന്നൂര്‍: സ്ത്രീകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ ചെന്ന എഎസ്ഐയെ കല്ലെറിഞ്ഞും, കടിച്ചും പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഒരാളെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ എഎസ്ഐ ഓച്ചിറ പ്രയാര്‍ കടയ്ക്കല്‍ തറയില്‍ വീട്ടില്‍ എസ്. ഉപേശനാ (54)ണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്.
അടൂര്‍ തുവയൂര്‍ ശാന്തിഭവനം വീട്ടില്‍ രാജേഷി (26)നെയാണ് എസ്ഐ വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പന്തളം തെക്കേക്കര മുള്ളാര്‍ വിളയില്‍ വീട്ടില്‍ നിന്നും മുളക്കുഴ പിരളശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന റോസമ്മ (48), മകള്‍ സിനി (26) എന്നിവരുടെ വീട്ടില്‍ എത്തിയ പ്രതി ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നേരത്തെയും മര്‍ദ്ദിച്ചിരുന്നു.സംഭവത്തില്‍ അഞ്ചോളം പരാതികളാണ് പോലീസില്‍ ലഭിച്ചിരുന്നത്.
തുടര്‍ന്ന് നിരവധി തവണ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് രണ്ടിന് ഉച്ചയോടെ വീണ്ടു ഇയാള്‍ സിനിയുടെ വീട്ടില്‍ എത്തുകയും സിനിയെയും, മാതാവിനെയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് എസ്ഐ: എ.എസ്. നെറ്റോ സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപെട്ടു. എന്നാല്‍ അഞ്ച് മണിയോടെ മദ്യപിച്ച് സിനിയുടെ വീട്ടിലെത്തിയ രാജേഷ് മര്‍ദ്ദനം തുടരുകയായിരുന്നു. തുടര്‍ന്ന് എസ്ഐ: വര്‍ഗീസ്, എഎസ്ഐ: ഉപേശന്‍, സിപിഒ: വി.രഞ്ജിത്ത് എന്നിവര്‍ വീട്ടിലെത്തിയെങ്കിലും പ്രതി ഓടിരക്ഷപെടാന്‍ ശ്രമിച്ചു.
പിന്തുടര്‍ന്ന ഉപേശനെ പ്രതി കല്ലെറിഞ്ഞ് തലയ്ക്ക് പരിക്കേല്‍പ്പിക്കുകയും, കൈയില്‍ കടിക്കുകയുമായിരുന്നു. ബലപ്രയോഗത്തിലൂടെ പോലീസ് പ്രതിയെ പിടികൂടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് തുന്നലുകളുണ്ട്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രാജേഷെന്നും ഇയാള്‍ക്കെതിരെ സ്ത്രീപീഡനത്തിലും, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും, ആക്രമണത്തിനുമെതിരെ കേസെടുത്തു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: