തുറവൂര്‍: തീരദേശറോഡിന്റെ വശങ്ങളില്‍ കാന നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തം. പള്ളിത്തോട് പ്രതിഭ സ്‌റ്റോപ്പുമുതല്‍ വടക്കോട്ടാണ് കാനയില്ലാത്തത്. ഇതിനാല്‍ തീരവാസികള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. കഴിഞ്ഞമാസം കടല്‍ കയറിയപ്പോള്‍ ചാപ്പക്കടവുവരെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായിരുന്നു. കരയിലേക്കുകയറുന്ന വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മുറ്റത്തും പുരയിടത്തിലും കെട്ടിക്കിടക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. കടല്‍ ഭിത്തിക്കും കിഴക്കും തീരദേശറോഡിന് പടിഞ്ഞാറുമായി ഇത്തരത്തില്‍ നൂറുകണക്കിനു കുടുംബങ്ങളാണ് കഷ്ടത്തിലായിരിക്കുന്നത്. കാന നിര്‍മ്മിച്ചാല്‍ കടല്‍കയറുന്ന വെള്ളം അതിലൂടെ ഒഴുകിപ്പോകും. കാന നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
















