ആലപ്പുഴ: കേരള ലളിതകലാ അക്കാദമി കായംകുളം കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച ‘ചാരുത’ സംസ്ഥാന ശില്പകലാ ക്യാമ്പില്‍ യുവ ശില്‍പികള്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച പത്ത് ശില്‍പങ്ങള്‍ ആസ്വാദകര്‍ക്ക് സമര്‍പ്പിക്കുന്നു. സമര്‍പ്പണ ചടങ്ങ് മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സി.കെ. സദാശിവന്‍ എംഎല്‍എ അദ്ധ്യക്ഷതവഹിക്കും. അക്കാദമി തയ്യാറാക്കിയ മണ്മറഞ്ഞ ചിത്രകാരന്മാരായ രാമവര്‍മ്മ രാജ, വി.എസ്. വല്യത്താന്‍, ജാതവേദന്‍ നമ്പൂതിരി, ജയപാല പണിക്കര്‍, കുമ്പിടി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരെക്കുറിച്ചുള്ള ലഘുജീവചരിത്ര ഗ്രന്ഥങ്ങളുടെ പ്രകാശനവും, ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്പിന്റെ ഉദ്ഘാടനവും നടക്കും.
















