Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന് സമനിലക്കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 01:05 am IST
inSports

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സ്വന്തം തട്ടകത്തില്‍ റയല്‍ മാഡ്രിഡിന് സമനില. വിയ്യാറയലാണ് ഇന്നലെ നടന്ന കളിയില്‍ കരുത്തരായ റയലിനെ 1-1ന് സമനിലയില്‍ തളച്ചത്. സമനിലയില്‍ കുടുങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റയല്‍ തന്നെയാണ്.

25 കളികളില്‍ നിന്ന് 61 പോയിന്റാണ് അവര്‍ക്കുള്ളത്. അത്രയും കളികളില്‍ നിന്ന് 59 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും 54 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും തുടരുന്നു. റയലിനായി 52-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 64-ാം മിനിറ്റില്‍ മൊറേനോ ബലാഗ്യൂറോ വിയ്യാറയലിനുവേണ്ടിയും ഗോള്‍ നേടി.

സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ ആധിപത്യം റയലിനുതന്നെയായിരുന്നു. കളിയുടെ 62 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ റയല്‍ കളിയിലുടനീളം 25 ഷോട്ടുകളാണ് പായിച്ചത്. അതില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും വിയ്യാറയല്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.

റയലിന് വേണ്ടി ക്രിസ്റ്റിയാനോ, ഗരെത്ത് ബെയ്ല്‍, കരിം ബെന്‍സേമ, ടോണി ക്രൂസ്, യുവ താരം ഇസ്‌കോ തുടങ്ങിയവര്‍ അണിനിരന്നിട്ടും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ക്രിസ്റ്റിയാനോയും കരിം ബെന്‍സേമയുമായിരുന്നു അവസരങ്ങള്‍ പാഴാക്കുന്നതില്‍ മുന്നിട്ടുനിന്നത്. ഇടയ്‌ക്ക് വിയ്യാറയലും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും റയല്‍ ഗോളിയെ കീഴടക്കാന്‍ കഴിയായതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഷോട്ട് വിയ്യാറയല്‍ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ അധികം കഴിയും മുന്നേ റയല്‍ ലീഡ് നേടുകയും ചെയ്തു. ക്രിസ്റ്റിയാനോയെ ബോക്‌സിനുള്ളില്‍ വച്ച് വിയ്യാറയലിന്റെ എറിക് ബെയ്‌ലി വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റയല്‍ ലീഡ് നേടിയത്. കിക്കെടുത്ത ക്രിസ്റ്റിയാനോ വിയ്യാറയല്‍ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ക്രിസ്റ്റിയാനോയുടെയും ബെയ്‌ലിന്റെയും ശ്രമങ്ങള്‍ പാഴായി. എന്നാല്‍ 64-ാം മിനിറ്റില്‍ ജെറാര്‍ഡോ മൊറേനോയിലൂടെ വിയ്യാറയല്‍ സമനില പിടിച്ചു. പിന്നീട് വിജയത്തിനായി റയല്‍ താരങ്ങള്‍ ആഞ്ഞുപൊരുതിയെങ്കിലും വിയ്യാപ്രതിരോധവും ഗോളിയും തകര്‍പ്പന്‍ പ്രകടനവുമായി പൊരുതിനിന്നതോടെ വിജയഗോളെന്ന സ്വപ്നം പാഴായി.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ സെവിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.  മറ്റ് മത്സരങ്ങളില്‍ വലന്‍സിയ 2-0ന് റയല്‍ സോസിഡാഡിനെയും അത്‌ലറ്റിക് ബില്‍ബാവോ 1-0ന് ഐബറിനെയും പരാജയപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.