ശ്രീസൂത ഉവാച
അഥോദ്ധവസ്തു താന്‍ ദൃഷ്ട്വാകൃഷ്ണകീര്ത്തനതത്പരാന്
സത്കൃത്യാഥ പരിഷ്വജ്യപരീക്ഷിതമുവാചഹ
സൂതന്‍ പറഞ്ഞു: ശ്രീകൃഷ്ണകീര്ത്തനത്തിനു സജ്ജരായി ഒന്നുചേര്‍ന്നിരിക്കുന്ന എല്ലാവരേയും ദര്ശിച്ചുസന്തുഷ്ടനായ ഉദ്ധവര്‍ അവരെ സ്വീകരിച്ച് പരീക്ഷിത്തിനോടു പറഞ്ഞു
ഉദ്ധവ ഉവാച
ധന്യോസി രാജന് കൃഷ്ണൈകഭക്ത്യാ പൂര്ണ്ണോസി നിത്യദാ
യസ്ത്വം നിമഗ്നചിത്തോസികൃഷ്ണസങ്കീര്ത്തനോത്സവേ
കൃഷ്ണപത്നീഷുവജ്രേ ച ദിഷ്ടയാ പ്രീതിഃവര്തിതാ
തവോചിതമിദംതാതകൃഷ്ണദത്താംഗവൈഭവ
ദ്വാരകാസ്ഥേഷുസര്വേഷു ധന്യാഏതേ ന സംശയഃ
യേഷാം വ്രജനിവാസായ പാര്ഥമാദിഷ്ടവാന്പ്രഭുഃ
ശ്രീകൃഷ്ണസ്യ മനശ്ചന്ദ്രോ രാധാസ്യപ്രഭയാന്വിതഃ
തദ്വിഹാരവനം ഗോഭിര്മണ്ഡയത്രോചതേസദാ
കൃഷ്ണചന്ദ്രഃ സദാ പൂര്ണസ്തസ്യഷോഡശയാഃകലാഃ
ചിത്സഹസ്രപ്രഭാഭിന്നാ അത്രാസ്തേതത്സ്വരൂപതാ
ഏവംവജ്രസ്തുരാജേന്ദ്ര! പ്രസന്നഭയഭഞ്ജകഃ
ശ്രീകൃഷ്ണദക്ഷിണേ പാദേസ്ഥാനമേതസ്യവര്തതേ
അവതാരേത്രകൃഷ്ണേനയോഗമായാതിഭാവിതാ
തദ്ബലേനാത്മവിസ്മൃത്യാസീദന്ത്യേതേന സംശയഃ
ഋതേകൃഷ്ണപ്രകാശംതുസ്വാത്മബോധോന കസ്യചിത്
തത്പ്രകാശസ്തുജീവാനാം മായയാ പിഹിതഃസദാ
ഉദ്ധവര്‍ പറഞ്ഞു: ഹേ രാജന്, അങ്ങയുടെ മനസ്സ് ശ്രീകൃഷ്ണകീര്ത്തനോത്സവത്തില് രമിക്കുകയാണ്. അങ്ങ് ധന്യന്‍ തന്നെ. അങ്ങയുടെ അന്തഃകരണം സദാ കൃഷ്ണ ഭക്തിയാല്ത്തന്നെ പരിപൂര്‍ണ്ണമായി വര്‍ത്തിക്കുന്നു. ഭവാന് ചെയ്തതെല്ലാം തികച്ചും അനുരൂപമായതു തന്നെ. കാരണം സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനാണല്ലോ അങ്ങേയ്ക്ക്ശരീരം പ്രദാനം ചെയ്തത്. അതിനാല്‍ അങ്ങേയ്ക്ക് കൃഷ്ണന്റെ പ്രപൗത്രനില്(വജ്രനാഭനില്) പ്രേമമുണ്ടാവുക സ്വാഭാവികംതന്നെ. കൃഷ്ണപത്നിമാരും അങ്ങേയ്ക്ക് പ്രിയങ്കരര്തന്നെ. ദ്വാരകകടലില്‍ മുങ്ങിയ അവസരത്തില്‍ ശ്രീകൃഷ്ണന് നിയോഗിച്ചതനുസരിച്ച് അര്ജ്ജുനന് ദ്വാരകയില്‍ നിന്നും വ്രജത്തില്‍ എത്തിച്ച ഇവര്‍(കൃഷ്ണപത്നിമാരും വജ്രനും മറ്റ് ദ്വാരകാനിവാസികളും) ധന്യരത്രേ. ശ്രീകൃഷ്ണന്റെ മനസ്സാകുന്ന ചന്ദ്രന് തന്റെ രാധയാകുന്ന മുഖത്തുനിന്നും പൊഴിക്കുന്ന പ്രഭയാല്‍ അവരുടെ ലീലാസ്ഥലമായ ഈ വൃന്ദാവനഭൂമിയെ പ്രകാശപൂരിതമാക്കിയിരിക്കുന്നു. ശ്രീകൃഷ്ണചന്ദ്രന്‍ നിത്യപരിപൂര്ണ്ണനാണ്. ചന്ദ്രനിലുള്ള വൃദ്ധിക്ഷയങ്ങള്‍ അദ്ദേഹത്തിനു ബാധകമല്ല. വൃദ്ധിക്ഷയവികാരരഹിതനാണു കൃഷ്ണന്. അദ്ദേഹത്തിന്റെ പതിനാറുകലകളില്‍ നിന്നും ആയിരം ചിന്മയകിരണങ്ങള് വീതം ഉത്ഭവിക്കുന്നു. അതിനാല്ആയിരക്കണക്കിനു രൂപം സംഭവിക്കുന്നു. സമസ്തകലകളോടുംകൂടിയവനായ; നിത്യപരിപൂര്ണ്ണനായ കൃഷ്ണന് ഈ വ്രജഭൂമിയില്‍ എപ്പോഴും നിലകൊള്ളുന്നു. വ്രജഭൂമിയും ഭഗവാന്റെ സ്വരൂപവും തമ്മില്‍ ഒരു അന്തരവും ഇല്ല. രാജേന്ദ്രാ, ഇപ്രകാരം ചിന്തിച്ചു നോക്കിയാല്‍ സമസ്ത വ്രജവാസികളും ഭഗവാന്റെ അംഗത്തില്തന്നെ സ്ഥിതിചെയ്യുന്നു എന്നുകാണാം. ശരണാഗതന്മാരുടെ ഭയത്തേ ദൂരത്താക്കുന്ന ഈ വ്രജഭൂമി ഭഗവാന്റെ വലതുപാദത്തിലാണ്. ശ്രീകൃഷ്ണന്റെ പ്രകാശം ലഭിക്കാതെ യാതൊരുവനും സ്വരൂപബോധം ലഭിക്കുകയില്ല. ജീവികളുടെ അന്തഃകരണത്തില്ഏതൊരു ശ്രീകൃഷ്ണതത്വം പ്രകാശിക്കുന്നുവോ, അത് സദാമായയാല് മറയ്ക്കപ്പെട്ടിരിക്കുന്നു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: