ഏറ്റവും ഉത്തമമായ ഫലങ്ങളും ഹൃദയവുമായിരിക്കണം
ഈശ്വരന് അല്ലെങ്കില്‍ ഇഷ്ടദേവതയ്‌ക്ക് അര്‍പ്പിക്കേണ്ടത്
ഈശ്വരാര്‍പ്പണമായി അനുഷ്ഠിക്കുന്ന ഒരു ജീവനില്‍ പരമാര്‍ത്ഥകൃഷ്ടമായ ഭാവം ജനിപ്പിക്കും. ഈശ്വരനോ ഗുരുവിനോ അര്‍പ്പിക്കുന്നതേതും ഏറ്റവും വിശുദ്ധവും സുഗന്ധപൂരിതമായ പുഷ്പങ്ങളുമായിരിക്കണം. ഈശ്വരന് ഒരിക്കലും വാടിക്കരിഞ്ഞ പുഷ്പങ്ങള്‍ അര്‍പ്പിക്കരുത്. കിളികള്‍ കൊത്തിയ പഴങ്ങളും പ്രസാദമായി വെയ്‌ക്കാറില്ല. ഏറ്റവും ഉത്തമമായ ഫലങ്ങളും ഹൃദയവുമായിരിക്കണം. ഈശ്വരന് അല്ലെങ്കില്‍ ഇഷ്ടദേവതയ്‌ക്ക് അര്‍പ്പിക്കേണ്ടത്.
പരിപൂര്‍ണത നേടിയ മഹാത്മാവിന്റെ പരിശുദ്ധ ജീവിതമാണ് ഒരു സാധകന്‍ ആദര്‍ശമായി സ്വീകരിക്കേണ്ടത്. ഈ മഹാത്മാവില്‍ സഹജമായി പ്രകാശിക്കുന്ന ഗുണങ്ങളേതോ അവയെയാണ് ബോധപൂര്‍വ്വം സ്വായത്തമാക്കി പരിപോഷിപ്പിക്കേണ്ടത്.
ആദ്ധ്യാത്മിക മണ്ഡലത്തിലെ പരിശുദ്ധി ഈശ്വരാനുഭൂതിയെന്ന സമുല്‍കൃഷ്ടപദവിയാണ്. ഈശ്വരന്‍ സമഗ്ര വിശുദ്ധിയാണ്. പ്രകൃതിയിലെ മാലിന്യങ്ങള്‍ക്കും പരിമിതികള്‍ക്കും അതീതനാണവിടുന്ന്. ഒരുവന്‍ ഇച്ഛയിലും കര്‍മ്മത്തിലും ഇൗശ്വരനുമായി ബന്ധപ്പെട്ട് വര്‍ത്തിക്കുന്ന അവസ്ഥയാണു വിശുദ്ധി.
ചിത്തത്തെ ചൈതന്യമാക്കി മാറ്റുന്നതാണു യോഗം. ഈശ്വരാനുഭൂതിനേടിയ അവസ്ഥയില്‍ വ്യക്തിത്വബോധമില്ല. ഇത് ഒരുവന്റെ അനന്തവിസ്തൃതമായ അസ്തിത്വത്തിന്റെ അനിര്‍വചനീയമായ അനുഭൂതിയാണ്.
തയ്യാറാക്കിയത്: ടി. ഭാസ്‌കരന്‍ കാവുംഭാഗം
















