Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദിസര്‍ക്കാരിന്റെ മഹത്തായ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 11:08 pm IST
inVicharam

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത് കേരളത്തിന് അനുഗ്രഹമായി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ഒരു ധനസഹായം പ്രഖ്യാപിക്കുന്നത്. ധനക്കമ്മി മറികടക്കാന്‍ മാര്‍ഗമില്ലാതെ വലയുന്ന കേരളത്തിന് 9519 കോടിയാണ് അനുവദിച്ചിരിക്കുന്നത്. റവന്യൂ കമ്മിമൂലം നട്ടംതിരിയുന്ന കേരളത്തിന് മൂന്നുവര്‍ഷങ്ങളിലായാണ് ഈ തുക ലഭ്യമാവുക.

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് 7681.98 കോടിയാണ് നീക്കിവയ്‌ക്കുന്നത്. പൊതു- റെയില്‍വേ ബജറ്റുകളില്‍ സാധാരണയായി അവഗണന നേരിടാറുള്ള കേരളത്തിന് ഈ ധനസഹായം അത്യന്തം അനുഗ്രഹമാണെന്ന് പറയേണ്ടതില്ലല്ലോ. സ്വയംപര്യാപ്തമായ സംസ്ഥാന സര്‍ക്കാരുകളെന്ന ലക്ഷ്യമിട്ടാണ് കേന്ദ്രനികുതിയില്‍നിന്നും സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചത്. സംസ്ഥാന വിഹിതത്തിലെ ഈ പത്തു ശതമാനം വര്‍ധന ചരിത്രപരമെന്ന് പ്രധാനമന്ത്രി തന്നെ ട്വിറ്ററില്‍ അറിയിക്കുകയുണ്ടായി. കേന്ദ്രനികുതികളുടെ സംസ്ഥാന വിഹിതം 32 ശതമാനത്തില്‍നിന്നും 42 ശതമാനമായി ഉയര്‍ത്തണമെന്ന ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

സാധാരണ ഒന്നോ രണ്ടോ ശതമാനം വര്‍ധന ശുപാര്‍ശ ചെയ്യുന്ന ധനക്കമ്മീഷന്‍ ഇത്തവണ 10 ശതമാനം വര്‍ധന വേണമെന്നാണ് ശുപാര്‍ശ ചെയ്തത്. ഇത് അതേപടി മോദി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഏറ്റവും ശ്രദ്ധേയം ഇത് എങ്ങനെ ചെലവഴിക്കണമെന്നും ഏതൊക്കെ പദ്ധതികളില്‍ ചെലവാക്കണമെന്നും തീരുമാനിക്കാനുള്ള അവകാശവും സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നുവെന്നതാണ്. ഘട്ടംഘട്ടമായുള്ള സ്വയംപര്യാപ്തത സംസ്ഥാനങ്ങള്‍ കൈവരിക്കുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.

പതിനൊന്ന് സംസ്ഥാനങ്ങളുടെ കമ്മി പരിഹരിക്കാന്‍ 1.94 കോടി രൂപ ഗ്രാന്റായി നല്‍കുവാനാണ് നിര്‍ദ്ദേശം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കുറയ്‌ക്കാനും തീരുമാനമായി. തൊഴിലുറപ്പ്, വിദ്യാഭ്യാസം-ആരോഗ്യ, ഗ്രാമവികസന, കാര്‍ഷിക പദ്ധതികള്‍ എന്നിങ്ങനെ ദേശീയപ്രാധാന്യമുള്ള 22 പദ്ധതികള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന രീതി തുടരും. നികുതി വരുമാനം പങ്കിടുന്നതില്‍ മുന്‍കാല ധനകാര്യ കമ്മീഷനുകളുടെ രീതികള്‍ ഇപ്പോഴത്തെ ധനകമ്മീഷന്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. ഇതുവരെ 1.2 ശതമാനം വര്‍ധനയാണ് വരുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ 10 ശതമാനം വര്‍ധന വരുത്തി പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വം ഗണ്യമായി കുറച്ചിരിക്കുകയാണ്. നിതി ആയോഗിന്റെ രൂപീകരണ പശ്ചാത്തലത്തില്‍ ഫെഡറലിസം ശക്തിപ്പെടുത്താന്‍ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ സഹായകമാകും. ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്‍കുന്ന ഗ്രാന്റുകള്‍ അടിസ്ഥാന ഗ്രാന്റ് ആയും പ്രവൃത്തിഗ്രാന്റായും വേര്‍തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന തോതില്‍ വിഭവങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. കോഓപ്പറേറ്റീവ് ഫെഡറലിസവും സാധ്യമാകും.

ബിജെപി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും ഭരിക്കുന്നത് ഏത് സര്‍ക്കാര്‍ എന്നു നോക്കാതെ വിഹിതം നല്‍കുന്ന രീതിയും വളരെയേറെ സ്വാഗതാര്‍ഹമാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കടക്കെണിയിലായിരിക്കുന്നത് പശ്ചിമബംഗാള്‍, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തിലെ ധനക്കമ്മി മറികടക്കാന്‍ ലഭിക്കുന്ന 9519 കോടി വലിയൊരു തുകതന്നെയാണ്. ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും കൂടി 1,94,821 നല്‍കാനാണ് ശുപാര്‍ശ. രണ്ടുലക്ഷം കോടി രൂപ പഞ്ചായത്തുകള്‍ക്കും 87 കോടി രൂപ മുനിസിപ്പാലിറ്റികള്‍ക്കുമായി അടുത്ത അഞ്ചുവര്‍ഷത്തേക്ക് ലഭിക്കുമെന്ന ഉറപ്പ് കേരളത്തിന് ആശ്വാസകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കേന്ദ്രസര്‍ക്കാരിന് കനത്ത സാമ്പത്തികഭാരമാണ് വരുന്നതെങ്കിലും പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമനസ്സോടെയാണ് അംഗീകരിച്ചിരിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇനിമുതല്‍ കേന്ദ്രപദ്ധതികള്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, കൃഷി എന്നീ സുപ്രധാന മേഖലകളില്‍ ഒതുങ്ങും. കടക്കെണിയില്‍ വലയുന്ന കേരളത്തിന് ധനകാര്യ കമ്മീഷന്റെ ഈ ശുപാര്‍ശ വളരെ ആശ്വാസദായകമാണ്. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നതുപോലെ ഘട്ടംഘട്ടമായി സ്വയം പര്യാപ്തത നേടുമെന്നും പ്രത്യാശിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.