Categories: Samskriti

ഒന്നാം അദ്ധ്യായം; വ്രജഭൂമി മാഹാത്മ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വ്യാവഹാരികലീലാസ്ഥാസ്തത്ര യന്നാധികാരിണഃ

പശ്യന്തത്രാഗതാസ്തസ്മാന്നിര്‍ജ്ജനത്വംസമന്തതഃ

തസ്മാച്ചിന്താനനേകാര്യവജ്രനാഭ! മദാജ്ഞയാ

വാസയാത്രബഹൂന്‍ ഗ്രാമാന്‍ സംസിദ്ധിസ്‌തേഭവിഷ്യതി

വ്യാവഹാരികലീലയില്‍സ്ഥിതരായിരിക്കുന്നവര്‍ നിത്യലീല ദര്‍ശിക്കുവാന്‍ അധികാരികളല്ല. അതിനാല്‍ഇവിടെവന്നുചേരുന്നവര്‍ക്ക് നിര്‍ജ്ജനമായ വനമേ കാണുവാന്‍ സാധിക്കുന്നുള്ളൂ.  വാസ്തവികലീലയില്‍മുഴുകിയിരിക്കുന്ന ഭക്തരെ ദര്‍ശിക്കുവാന്‍ അവര്‍അശക്തരാണ്. അതിനാല്‍ഹേവജ്രനാഭാ, അങ്ങ്ചിന്തിച്ച്‌വിഷമിക്കേണ്ടതില്ല. എന്റെആജ്ഞ അനുസരിച്ച്ഇവിടെ നിരവധി ഗ്രാമങ്ങള്‍ നിര്‍മ്മിക്കുക.അതുവഴിഅങ്ങയുടെ മനോരഥങ്ങള്‍സാധിക്കുന്നതാണ്.

കൃഷ്ണലീലാനുസാരേണകൃത്വാനാമാനിസര്‍വ്വതഃ

ത്വയാവാസയതാ ഗ്രാമാന്‍സംസേവ്യാ ഭൂരിയംപരാ

ഗോവര്‍ദ്ധനേ ദീര്‍ഘപുരേമഥുരായാംമഹാവനേ

നന്ദിഗ്രാമേ ബൃഹത്സാനൗകാര്യാരാജസ്ഥിതിസ്ത്വയാ

നദ്യദ്രി ദ്രോണകുണ്ഡാദി കുഞ്ജാന്‍സംസേവതസ്തവ

രാജ്യേ പ്രജാഃ സുസമ്പന്നാസ്ത്വഞ്ച പ്രീതോഭവിഷ്യസി    

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവിടെആടിയലീലകള്‍ക്കനുസരിച്ച് ഈ സ്ഥാനത്തിനു നാമം നല്‍കി ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ഉത്തമമായ വ്രജഭൂമിയെസേവിക്കുക. രാജകാര്യങ്ങള്‍ നിര്‍വഹിക്കാനായി ഗോവര്‍ദ്ധനം, ദീര്‍ഘപുരം, മഥുര, മഹാവനം(ഗോകുലം), നന്ദിഗ്രാമം, ബൃഹത്‌സാനു താഴ്‌വരകള്‍, സരോവരങ്ങള്‍, ലതാനികുഞ്ജങ്ങള്‍എന്നിവയെസേവിച്ചുവസിച്ചാലും.അപ്രകാരംചെയ്താല്‍അങ്ങയുടെരാജ്യത്തെ പ്രജകള്‍ എല്ലാവിധത്തിലും അഭിവൃദ്ധിപ്പെടും. അങ്ങേയ്‌ക്കുംസന്തോഷം വര്‍ദ്ധിക്കും.

സച്ചിദാനന്ദഭൂരേഷാത്വയാസേവ്യാ പ്രയത്‌നതഃ

തവകൃഷ്ണസ്ഥലാന്യത്ര സ്ഫുരന്തുമദനുഗ്രഹാത്    

വജ്ര! സംസേവനാദസ്യാ ഉദ്ധവസ്ത്വാം മിലിഷ്യതി

തതോ രഹസ്യമേതസ്മാത് പ്രാപ്‌സ്യസിത്വംസമാതൃകഃ

ഏവമുക്ത്വാതുശാണ്ഡില്യോഗതഃകൃഷ്ണമനുസ്മരന്‍

വിഷ്ണുരാതോഥ വജ്രശ്ച പരാംപ്രീതിമവാപതുഃ

ഈ വ്രജഭൂമിസച്ചിദാനന്ദമയിയാണ്.ഇവിടുത്തെ ഓരോഅണുവിലും ശ്രീകൃഷ്ണന്‍ രമിക്കുന്നു. അതിനാല്‍എല്ലാവിധത്തിലും പ്രയത്‌നിച്ച് ഈ ഭൂമിയെസേവിച്ചാലും. എന്റെ അനുഗ്രഹത്താല്‍ഭഗവാന്റെലീലാസ്ഥലങ്ങളെല്ലാം തിരിച്ചറിയാന്‍ അങ്ങേയ്‌ക്ക് സാധിക്കും. ഈ വ്രജഭൂമിയെസേവിച്ചു വസിക്കുമ്പോള്‍ ഒരുനാള്‍ ഭവാന്‍ ഉദ്ധവരെ കണ്ടുമുട്ടും.അപ്പോള്‍അങ്ങേയ്‌ക്ക്മാതാക്കളോടൊരുമിച്ച്ഈ ഭൂമിയുടേയും ഭഗവാന്റേയുംരഹസ്യമാഹാത്മ്യംകൂടുതല്‍ അറിയാന്‍ സാധിക്കും. ഇപ്രകാരം വ്രജഭൂമിയുടെമാഹാത്മ്യം പരീക്ഷിത്തിനോടും വജ്രനാഭനോടും പറഞ്ഞ ശേഷം ശ്രീകൃഷ്ണനെ സ്മരിച്ചുശാണ്ഡില്യമഹര്‍ഷിതന്റെ ആശ്രമത്തിലേക്കുയാത്രയായി. മഹര്‍ഷിയുടെവാക്കുകള്‍ശ്രവിച്ച്‌വിഷ്ണുരാതനും(വിഷ്ണുവിനാല്‍ നല്‍കപ്പെട്ടവനായ പരീക്ഷിത്തും) വജ്രനാഭനും അതീവസന്തുഷ്ടരായി.

ശ്രീസ്‌കന്ദമഹാപുരാണംവൈഷ്ണവഖണ്ഡം ശ്രീമദ് ഭാഗവതമാഹാത്മ്യത്തിലെശാണ്ഡില്യോപദിഷ്ടവ്രജഭൂമിമാഹാത്മ്യവര്‍ണ്ണനം എന്ന ഒന്നാം അദ്ധ്യായം സമാപിച്ചു

…തുടരും

Recent Posts