Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാക്കൂര്‍ കാളവണ്ടിയോട്ടത്തിനും മരമടിക്കും അനുമതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 11:33 am IST
inErnakulam

മൂവാറ്റുപുഴ: കാക്കൂര്‍ കാളവയലിനോടനുബന്ധിച്ച് കാളവണ്ടിയോട്ടവും മരമടി മത്സരവും നടത്തണമെന്ന അപേക്ഷ ആര്‍ഡിഒ നിരസിച്ചു. ജെല്ലികെട്ട്, കാളവണ്ടിയോട്ടം ഉള്‍പ്പെടുയുള്ള കായികമത്സരങ്ങള്‍ വിലക്കികൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും കേരള ഹൈക്കോടതിയുടെ അനുമതി പിന്‍വലിച്ചുള്ള ഉത്തരവും സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് ഉത്തരവും ചൂണ്ടിക്കാണിച്ച് മൃഗക്ഷേമ പ്രവര്‍ത്തനസംഘടനകളായ മൂവാറ്റുപുഴയിലെ ദയ സെക്രട്ടറി പി. ബി. രമേശ്കുമാറും ഇടുക്കി എസ്പിസിഎ പ്രസിഡന്റ് എം. എ. ജയചന്ദ്രനും നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ പി. എന്‍. സന്തോഷ് അപേക്ഷ നിരസിച്ചത്. കാക്കൂര്‍ കാളവയല്‍ സംഘാടകസമിതി പ്രസിഡന്റ് വത്സല ഭാസ്‌കരന്‍, ജനറല്‍ കണ്‍വീനര്‍ സനല്‍. ബി. മേനോന്‍, സൈബു മടക്കാലില്‍ എന്നിവരാണ് അപേക്ഷ നല്‍കിയത്.

ഇതോടെ കാളകളെ ഉപയോഗിച്ചുള്ള ഒരു മത്സരവും കാക്കൂരില്‍ നടത്താന്‍ കഴിയില്ല. കുംഭമാസത്തിലെ അശ്വതി മുതല്‍ രോഹിണി വരെയുള്ള നാളുകളില്‍ ആഘോഷിക്കുന്ന കാര്‍ഷികമേള ഈ മാസം 23മുതല്‍ 26വരെയാണ് നടക്കുന്നത്. സമാപനദിവസമാണ് കാളവണ്ടിയോട്ട മത്സരവും മരമടിയും. കഴിഞ്ഞ നവംബര്‍ 15-നാണ് സുപ്രീംകോടതി ജെല്ലികെട്ട് കേസില്‍ കാളവണ്ടിമത്സരം നിരോധിച്ച് ഉത്തരവിട്ടത്. ഇത് പ്രകാരം കരടി, കുരങ്ങ്, കടുവ, പുള്ളിപുലി, സിംഹം തുടങ്ങിയവയും ഈ ഉത്തരവിന്റെ പരിധിയില്‍ വരും. മൃഗങ്ങളെ പരിശീലിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും അനാവശ്യമായി വേദനിപ്പിക്കുന്നതും ദുരിതത്തിലാക്കുന്നതും കുറ്റകരമാണ്.

2009മുതല്‍ മൂന്ന് വര്‍ഷം മുന്‍ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ കാളവയലില്‍ മത്സരം നടത്താനായില്ല. 2009ല്‍ നിരോധനം മറികടന്ന് മത്സരം നടത്താനുള്ള സംഘാടകസമിതിയുടെ നീക്കം പോലീസ് ലാത്തിച്ചാര്‍ജ്ജിലും സംഘര്‍ഷത്തിലും കലാശിച്ചിരുന്നു. തുടര്‍ന്ന് സംഘാടകര്‍ ഹൈക്കോടതിയെ സമീപച്ചതോടെ ഉപാധികളോടെ അനുമതി ലഭിക്കുകയും കഴിഞ്ഞ വര്‍ഷം വരെ മത്സരങ്ങള്‍ നടത്തുകയും ചെയ്തു.

മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന കാളകള്‍ക്ക് മദ്യം നല്‍കുന്നില്ലെന്നും മത്സരത്തിനിടെ പീഡിപ്പിക്കുന്നില്ലെന്നും ഉറപ്പ് വരുത്തിയാണ് മത്‌സരം നടന്നിരുന്നത്. അനുമതി നിഷേധിച്ചതോടെ കുതിരവണ്ടിയോട്ട മത്സരം നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടിവരും. കാളവയലിന്റെ ആവേശവും പ്രാധാന്യവും ചോരാതെ കൂടുതല്‍ പരിപാടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ മികച്ച 125കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, പുഷ്പമേള, വിളമത്സരം, വടംവലി-പക്ഷിരാജ മത്സരം, ജോഡികാള മത്സരം, മഡ്‌റേസ്, സാംസ്‌കാരികഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ ആഘോഷമാക്കാനാണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.