Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കീര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 08:35 pm IST
inSamskriti

ഭഗവദ് കീര്‍ത്തനരസം ഒരിക്കലാസ്വദിക്കാന്‍ കഴിഞ്ഞ മനുഷ്യനു വിഷയരസങ്ങളെല്ലാം നീരസമായിത്തോന്നും. ജഗന്നാഥപണ്ഡിതന്‍ അതിനുദാഹരണമാണ്. സര്‍വ്വശാസ്ത്രപാരംഗതനായ അദ്ദേഹം മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ സദസ്സിലെ പണ്ഡിതനായിരുന്നു. ചക്രവര്‍ത്തിയുടെ അനുഗ്രഹം കൊണ്ടു സകലവിധ ലൗകികഭോഗങ്ങളും അനുഭവിക്കാനുള്ള അവസരവും അദ്ദേഹത്തിനു ലഭിച്ചു. പക്ഷേ, അതുകൊണ്ടൊന്നും ലേശംപോലും അദ്ദേഹത്തിനു തൃപ്തിയുണ്ടായില്ല. വാര്‍ദ്ധക്യാവസ്ഥയില്‍ അദ്ദേഹം തന്നത്താന്‍ ചോദിക്കുകയാണ്:

മൃദ്വീകാ രസിതാ, സിതാ സമശിതാ സ്ഫീതം

നിപീതം പയഃ

സ്വര്‍യാതേന സുധാപ്യധായി കതിധാ

രംഭാധരഃ ഖണ്ഡിതഃ

സത്യം ബ്രൂഹി മദീയജീവ! ഭവതാ ഭൂയോ

ഭവേ ഭ്രാമ്യതാ

കൃഷ്‌ണേത്യക്ഷരയോരയം മധുരിമോദ്ഗാരഃ

ക്വചില്ലക്ഷിതഃ (ഭാമിനീവിലാസം 4.13.37)

”അല്ലയോ എന്റെ ജീവാത്മാവേ! നീ ഈ ലോകത്തിലെ മധുരപദാര്‍ത്ഥങ്ങളില്‍വച്ചേറ്റവും മോഹനമായ മുന്തിരിച്ചാറാസ്വാദിച്ചിട്ടുണ്ട്. പഞ്ചസാര ധാരാളം ഭക്ഷിച്ചിട്ടുണ്ട്. പാലും വളരെ കുടിച്ചിട്ടുണ്ട്. അതുപോലെ കഴിഞ്ഞ ജന്മം സ്വര്‍ഗ്ഗത്തില്‍പോയി നീ അമൃതാസ്വാദിച്ചിട്ടുണ്ട്.

രംഭയോടൊരുമിച്ച് വിഷയസുഖമനുഭവിച്ചിട്ടുമുണ്ട്. അവിടെനിന്നും ഈ ലോകത്തില്‍ വന്നു സംസാരചക്രത്തില്‍ക്കിടന്നു വീണ്ടും നീ കറങ്ങുകയാണ്. നിന്നോടു ഞാനൊന്നു ചോദിക്കട്ടെ! നീ സത്യം എന്നോടു പറയണം; ഈ കാലത്തിനിടയില്‍ എന്നെങ്കിലും നീ, ‘കൃഷ്ണാ!’ എന്നുള്ള രണ്ടക്ഷരം ഉച്ചരിച്ചിട്ടുണ്ടാകുന്ന മധുരമായ ഏമ്പക്കം ആസ്വദിച്ചിട്ടുണ്ടോ?” (ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും നിനക്കീ വിഷയാഭിലാഷമുണ്ടാകുകയില്ലായിരുന്നു എന്നര്‍ത്ഥം) അദ്ദേഹം ഇഹലോകത്തിലെ സകല രസത്തെക്കാളും സ്വര്‍ഗ്ഗസുഖത്തെക്കാളും നിത്യതൃപ്തി നല്‍കുന്ന രസം ഭഗവന്നാമകീര്‍ത്തനരസമാണെന്നല്ലേ പ്രഖ്യാപിക്കുന്നത്? അതെ, തീര്‍ച്ചയായും അതുതന്നെയാണ്.

ഈ പ്രഖ്യാപനത്തില്‍നിന്നു മനസ്സിലാക്കേണ്ടത്, ശ്രീജഗന്നാഥ പണ്ഡിതനു ലോകഭോഗങ്ങളെല്ലാം വിരസങ്ങളായിത്തീര്‍ന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് നിത്യരസപ്രദമായിത്തോന്നിയതു ശ്രീകൃഷ്ണനാമോച്ചാരണമായിരുന്നു എന്നല്ലേ? എന്തിനധികം പറയുന്നു! സ്വതന്ത്രഭാരതത്തിന്റെ രാഷ്‌ട്രപിതാവായ മഹാത്മജി രാമനാമരസത്തിലല്ലേ മുഴുകിയിരുന്നത്?

നെഞ്ചില്‍ വെടിയേറ്റു മരിക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍പോലും ‘രാമ’ ‘രാമ’ എന്നുള്ള ദിവ്യ മന്ത്രത്തിന്റെ മധുരിമോദ്ഗാരം ആസ്വദിച്ച് അദ്ദേഹം സംതൃപ്തിയടയുകയാണുണ്ടായത്. ഈ പ്രസ്താവനകൊണ്ടെല്ലാം സ്പഷ്ടമാകുന്നത് സംസാരത്തില്‍ കിടന്നുഴലുന്ന മനുഷ്യര്‍ക്കു ഭഗവന്നാമകീര്‍ത്തനം ഒരു അഭയസ്ഥാനമാണെന്നാകുന്നു.

”സ കീര്‍ത്ത്യമാനഃ ശ്രീഘ്രമേവഭാവവിര്‍ത്യനുഭാവയതി ഭക്താന്‍” (ഭക്തിപൂര്‍വം ഭഗവന്നാമം കീര്‍ത്തിച്ചാല്‍ ഭഗവാന്‍ പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെട്ട് ഭക്തന്മാര്‍ക്കനുഭവം നല്‍കുന്നു) എന്നുള്ള നാരദഭക്തിസൂത്രവും ഇവിടെ അനുസന്ധേയമാണ്.

…. തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.