ന്യൂദല്‍ഹി:ക്രിക്കറ്റ് ലോകകപ്പ് സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന് സുപ്രീംകോടതിയുടെ അനുമതി. ദുരദര്‍ശന്‍ ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ ഔദ്യോഗിക പ്രക്ഷേപകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി.
മറ്റ് ചാനലുകളുടെ ക്രിക്കറ്റിന്റെ തല്‍സമയ ഫീഡുകള്‍ ദൂരദര്‍ശന് ഉപയോഗിക്കാമെന്നു ഉത്തരവിടുകയും ചെയ്തു.
ദൂരദര്‍ശന്‍ കേബിള്‍ശൃംഖലയിലൂടെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തങ്ങള്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് കാണിച്ചായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് കോടതിയെ സമീപിച്ചത്. ക്രിക്കറ്റ് ലോകകപ്പിനായി തങ്ങള്‍ കോടികള്‍ മുതല്‍മുടക്കിയിട്ടുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് വ്യക്തമാക്കി.
നിലവില്‍ ഇഎസ്പിഎന്‍, സ്റ്റാര്‍ എന്നീ ടെലിവിഷന്‍ കമ്പനികള്‍ക്കാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ തല്‍സമയ സംപ്രേക്ഷണാനുമതിയുള്ളത്.
















