Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 08:07 pm IST
inSamskriti

242. മഹാജ്വാലാ: – മഹത്തായ ജ്വാലയായവള്‍. കല്പാത്തകാലത്ത് സര്‍വസംഹാരകമായ അഗ്നിജ്വാലയുടെ രൂപത്തില്‍ സര്‍വപ്രപഞ്ചങ്ങളെയും എരിക്കുന്നവള്‍. എല്ലാ ജീവികളിലും ജീവചൈതന്യമായി ജ്വലിച്ച് എല്ലാത്തിനെയും പോഷിപ്പിക്കുന്നതും മഹാജ്വാലയായ ദേവിതന്നെ.

243. മഹായോഗാ: – മഹത്തായ യോഗമായവള്‍. യോഗം ചേര്‍ച്ചയാണ്. ശിവനും ശക്തിയും തമ്മിലുള്ള യോഗമാണ് മഹായോഗം എന്ന് ഒരു വ്യാഖ്യാനം. മേരുരൂപത്തിലുള്ള ശ്രീചക്രത്തിന്റെ ശിവലിംഗരൂപത്തിലുള്ള ബിന്ദുസ്ഥാനത്ത് ശിവശക്തികളുടെ യോഗരൂപത്തില്‍ മൂകാംബികാദേവി വിരാജിക്കുന്നതായി മുമ്പു പറഞ്ഞിരുന്നു.

ജീവാത്മാവിനു പരമാത്മാവുമായുണ്ടാകുന്ന യോഗമാണു മഹായോഗം എന്നു വ്യാഖ്യാനിക്കാം.

”യോഗശ്ചിത്തവൃത്തിനിരോധഃ”എന്നു പതഞ്ജലിയോഗസൂത്രം യോഗത്തെ നിര്‍വചിക്കുന്നു. മന്ത്രയോഗം, ലയയോഗം, ഹഠയോഗം, രാജയോഗം എന്നു നാലുതരത്തിലുള്ള സാധനകള്‍കൊണ്ട് നേടാവുന്ന ചിത്തവൃത്തി നിരോധമാണു മഹായോഗം എന്നു യോഗശാസ്ത്രം. അതു രൂപമായവള്‍.

ജഡവും ചൈതന്യവും ചേര്‍ന്ന് പ്രപഞ്ചമായും പ്രപഞ്ചഘടകങ്ങളായും ജീവികള്‍, മനുഷ്യര്‍, ദേവന്മാര്‍ അസുരന്മാര്‍ തുടങ്ങി ആബ്രഹ്മസ്തംബപര്യന്തമുള്ളവയായിരൂപംകൊള്ളുന്നവളാകയാല്‍ മഹായോഗാ എന്നു വ്യാഖ്യാനം.

244. മഹാമോഹാ: – പ്രപഞ്ചപ്രവര്‍ത്തനത്തിനു കാരണമായ പ്രേരണകളിലൊന്ന് മോഹമാണ്. മമതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മോഹം ജീവിയെ പ്രവര്‍ത്തിപ്പിക്കുന്നു. പരസ്പരം ബന്ധപ്പെടാനും എതിര്‍ക്കാനും പ്രവര്‍ത്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന മോഹം ദേവിതന്നെയാണെന്നു നാമം സ്ഥാപിക്കുന്നു.

245. മഹാദ്യുതി: – മഹത്തായ പ്രകാശമായവള്‍. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവികള്‍ക്കും വസ്തുക്കള്‍ക്കും പ്രകാശമുണ്ട്. ഒരു ജീവിയുടെയോ വസ്തുവിന്റെയോ പ്രകാശം കണ്ണില്‍ പതിയുമ്പോഴാണ് അതിനെ കാണുന്നത്. എല്ലാ വസ്തുക്കളുടെയും ജീവികളുടെയും ദ്യുതി സര്‍വകാരണമായ മഹാദേവിയുടെ പ്രകാശത്തിന്റെ അല്പാംശം മാത്രമാണ്. എല്ലാ ദ്യുതിക്കും പ്രഭവമായ മൂകാംബികയാണു മഹാദ്യുതി.

246. മഹാതന്ത്രാ: – ശ്രേഷ്ഠങ്ങളായ തന്ത്രങ്ങള്‍ സ്വരൂപമായവള്‍. തന്ത്രം എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി നാം മുമ്പു ചര്‍ച്ചചെയ്തിരുന്നു. ഇവിടെ ഉപാസ്യചൈതന്യത്തെ പ്രീതിപ്പെടുത്താനുപകരിക്കുന്ന ആരാധനാസമ്പ്രദായങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ശ്രീപരമേശ്വരനാണ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. അറുപത്തിനാലു തന്ത്രങ്ങള്‍ നിര്‍മ്മിച്ച് ഭഗവാന്‍ ലോകത്തെ വഞ്ചിച്ചതായി സൗന്ദര്യലഹരി 31-ാം ശ്ലോകത്തില്‍ ശങ്കരഭഗവത്പാദര്‍ പറയുന്നു. ലോകപിതാവായ ഭഗവാന്‍ സന്താനങ്ങളെ വഞ്ചിച്ചു എന്ന് ആലങ്കാരികമായി പറഞ്ഞതാണ്. തന്ത്ര സാധനകളിലൂടെ ചെറിയ സിദ്ധികള്‍ സ്വാധീനത്തിലാകുമ്പോള്‍ അവ പ്രദര്‍ശിപ്പിച്ചു ശ്രദ്ധ പിടിച്ചു പറ്റാന്‍ മനുഷ്യന്‍ ശ്രമിക്കും. സാധനയുടെ ആത്യന്തികലക്ഷ്യം മറന്നുപോയെന്നു വരാം. ദേവിയെ സാക്ഷാത്കരിക്കുകയും ദേവിയില്‍ ലയിക്കുകയും ചെയ്യാന്‍ ഉതകുന്ന തന്ത്രമാണു മഹാതന്ത്രം. അത് ദേവീരൂപമാണ്.

247. മഹായന്ത്രാ: – മഹത്തായ യന്ത്രമായവള്‍. യന്ത്രങ്ങളെക്കുറിച്ച് മുമ്പു ചര്‍ച്ച ചെയ്തിരുന്നു. പ്രപഞ്ചശക്തികളില്‍ ചിലതിനെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്ന ക്ഷുദ്രയന്ത്രങ്ങള്‍ തൊട്ട് ശിവശക്തികളുടെ സ്വരൂപമായ ശ്രീചക്രംവരെ നിരവധി യന്ത്രങ്ങളുണ്ട്. അഖിലപുരുഷാര്‍ത്ഥങ്ങളും പ്രദാനം ചെയ്യുന്ന ശ്രീചക്രംപോലെയുള്ളവ മഹാദേവിതന്നെയാകയാല്‍ മഹായന്ത്രാ എന്നു ദേവിക്കു നാമം. ശ്രീചക്രമായിരൂപം പൂണ്ടവള്‍ എന്നും വ്യാഖ്യാനിക്കാം.

242. മഹാമന്ത്രഗണാശ്രയ: – മഹാമന്ത്രഗണങ്ങളാല്‍ ആശ്രയിക്കപ്പെടുന്നവള്‍. തന്ത്രശാസ്ത്രവിധികളനുസരിച്ചാണ് ആചാര്യന്മാര്‍ ആരാധനയ്‌ക്കുള്ള ചടങ്ങുകള്‍ ചിട്ടപ്പെടുത്തിയത്. പ്രപഞ്ചശക്തികളെ സ്വാധീനിക്കാന്‍ തന്ത്രവിധിപ്രകാരമുള്ള ആരാധനയ്‌ക്കു കഴിയും. തന്ത്രത്തിന്റെ ഘടകങ്ങളില്‍ പ്രധാനമാണു മന്ത്രം. ഒരേ കാര്യത്തിനുപയോഗിക്കാവുന്ന പല മന്ത്രങ്ങളുണ്ടാകും. ദേവീപ്രീതികരങ്ങളായ മന്ത്രങ്ങള്‍ പലതുള്ളതിനാല്‍ പല മന്ത്രങ്ങളില്‍ അശ്രയിക്കപ്പെടുന്നവളായി ദേവിയെ സ്തുതിക്കുന്നു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.