Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ജയന്ത് ചൗധരിbyജയന്ത് ചൗധരി
Sep 8, 2026, 08:28 am IST
inMain Article

ആരും തങ്ങള്‍ വായിക്കാന്‍ പഠിച്ച കൃത്യമായ ദിവസം ഓര്‍ക്കാറില്ല; എന്നാല്‍ ഭൂരിഭാഗം പേരും തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരെ ഓര്‍ക്കുന്നു. മറന്നുപോകുന്ന നിമിഷവും മറക്കാനാവാത്ത വ്യക്തിയും തമ്മിലുള്ള ഈ വൈരുധ്യം അദ്ധ്യാപനത്തെക്കുറിച്ചുള്ള കാതലായ ഒരു സത്യം നമ്മോട് പറയുന്നു. അദ്ധ്യാപകര്‍ നല്‍കുന്നത് എളുപ്പത്തില്‍ അളന്നുതിട്ടപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല: പരിശ്രമിക്കാനുള്ള ആത്മവിശ്വാസം, പിന്തിരിയാതിരിക്കാനുള്ള അച്ചടക്കം, ചോദ്യങ്ങള്‍ ചോദിക്കാനുള്ള ജിജ്ഞാസ, തങ്ങള്‍ക്ക് വിചാരിച്ചതിലും കൂടുതല്‍ സാധിക്കുമെന്ന ലളിതമായ വിശ്വാസം എന്നിവയാണത്. അതിനാല്‍, അദ്ധ്യാപനത്തെ ഒരു കലയല്ലാതെ മറ്റൊന്നായി തരംതിരിക്കാനാവില്ല.

എന്നിരുന്നാലും, ആശങ്കാജനകമായ ചില കണക്കുകള്‍ ഒഇസിഡിയുടെ 2026-ലെ ടീച്ചര്‍ നോളജ് സര്‍വേ വ്യക്തമാക്കുന്നുണ്ട്. ഒരു വിഷയത്തെക്കുറിച്ച് അറിയുന്നതും അത് പഠിപ്പിക്കാനുള്ള കഴിവുള്ളതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഈ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. വിഷയാറിവ് എല്ലായ്‌പ്പോഴും ഫലപ്രദമായ അദ്ധ്യാപനരീതിയായി മാറണമെന്നില്ല. ആഴത്തിലുള്ള വിഷയാറിവും അത് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കാനുള്ള കഴിവും രണ്ടാണ്. മാനുഷിക ബന്ധങ്ങളെക്കുറിച്ചുള്ള ധാരണയും ബോധനശാസ്ത്രവും ക്ലാസ് മുറികള്‍ക്ക് ആവശ്യമായ അവതരണ ശേഷിയും സമ്മേളിക്കുന്ന സര്‍ഗ്ഗാത്മകമായ കലയാണ് അദ്ധ്യാപനം.

യുനെസ്‌കോയുടെ 2024-ലെ ‘ഗ്ലോബല്‍ റിപ്പോര്‍ട്ട് ഓണ്‍ ടീച്ചേഴ്സ്’, ഈ തൊഴിലിനെ അവഗണിക്കുന്നതുമൂലമുള്ള നഷ്ടങ്ങള്‍ വ്യക്തമാക്കുന്നു. 2030-ഓടെ ലോകമെമ്പാടുമായി 44 മില്യണ്‍ പ്രൈമറി-സെക്കന്‍ഡറി അദ്ധ്യാപകരെക്കൂടി അധികമായി ആവശ്യമുണ്ട്. ഇതില്‍ പകുതിയിലധികവും ഈ രംഗം വിട്ടുപോകുന്നവര്‍ക്ക് പകരക്കാരായി വേണ്ടതാണ്. അതേസമയം, യന്ത്രവല്‍ക്കരണം കാരണം 2030-ഓടെ ആഗോളതലത്തില്‍ 7.5 കോടിക്കും 37.5 കോടിക്കും ഇടയില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ മേഖല മാറ്റേണ്ടിവരുമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, പ്രാപ്തരായ അദ്ധ്യാപകരുടെ പ്രസക്തി എപ്പോഴത്തേക്കാളും കൂടുതലാണ്.

ഭാരതത്തിന്റെ ദീര്‍ഘവീക്ഷണവും പദ്ധതികളും

ഈ വെല്ലുവിളി തിരിച്ചറിഞ്ഞ് ഭാരതം കൃത്യമായ ലക്ഷ്യബോധത്തോടെ പ്രതികരിക്കുന്നുണ്ട്:

നാല് വര്‍ഷത്തെ ഐടിഇപി: ദേശീയ വിദ്യാഭ്യാസ നയം 2020-ന് അനുസൃതമായി ആരംഭിച്ച ഈ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, വിഷയപരമായ പ്രാവീണ്യവും അദ്ധ്യാപനശാസ്ത്രവും ഒരൊറ്റ ബിരുദ കോഴ്സില്‍ സംയോജിപ്പിച്ച് മികച്ച പ്രതിഭകളെ അദ്ധ്യാപന രംഗത്തേക്ക് ആകര്‍ഷിക്കുന്നു.

എന്‍പിഎസ്ടി: നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ടീച്ചേഴ്സ്, കേവലം സര്‍വീസ് മുന്‍ഗണനയ്‌ക്ക് പകരം അദ്ധ്യാപന മികവിനെ അടിസ്ഥാനമാക്കി കരിയര്‍ വളര്‍ച്ച ഉറപ്പാക്കുന്നു.

എന്‍എംഎം: നാഷണല്‍ മിഷന്‍ ഫോര്‍ മെന്ററിംഗ് വഴി അദ്ധ്യാപകര്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്ന് പഠിക്കാനുള്ള ഘടനാപരമായ പിന്തുണ നല്‍കുന്നു. ഈ ദൗത്യത്തില്‍ ഒരു മെന്ററായി ഞാനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദേശീയ അധ്യാപക അവാര്‍ഡുകള്‍: പ്രധാനമന്ത്രി എല്ലാ വര്‍ഷവും ദേശീയ അവാര്‍ഡ് ജേതാക്കളുമായി സംവദിക്കുന്നത് അവരെ അഭിനന്ദിക്കാന്‍ മാത്രമല്ല, താഴെത്തട്ടിലുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കാനും കൂടിയാണ്.
അധ്യാപനത്തിന്റെ വിപുലീകരണം

ഉല്ലാസ് (ULLAS – New India Literacy Program): സാക്ഷരതയുള്ള ആര്‍ക്കും മറ്റൊരാളെ പഠിപ്പിക്കാം എന്ന തത്വത്തില്‍ അധിഷ്ഠിതമായ ഈ പദ്ധതിയിലൂടെ, അന്താരാഷ്‌ട്ര സാക്ഷരതാ ദിനത്തില്‍ ഒന്‍പത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചു.

വിദ്യാഞ്ജലി പോര്‍ട്ടല്‍: 8.75 ലക്ഷത്തിലധികം സര്‍ക്കാര്‍ വിദ്യാലയങ്ങളെ സന്നദ്ധപ്രവര്‍ത്തകരുമായി ബന്ധിപ്പിക്കുന്നു. നൃത്തം, ഗണിതം, പ്രസംഗം, കരകൗശലം തുടങ്ങിയ നൈപുണ്യങ്ങള്‍ ക്ലാസ് മുറികളിലേക്ക് എത്തിക്കുന്നതിലൂടെ അവരും അദ്ധ്യാപകരായി മാറുന്നു.

എല്ലാ വിഷയങ്ങള്‍ക്കും തുല്യ പ്രാധാന്യം

കലാരൂപങ്ങള്‍ പോലെ തന്നെ അദ്ധ്യാപനത്തിലും ശ്രേണീബോധങ്ങള്‍ ഒഴിവാക്കപ്പെടണം. സംഗീതം, കായിക പരിശീലനം, വൊക്കേഷണല്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്ന അദ്ധ്യാപകരെ പ്രധാന വിഷയങ്ങളുടെ അദ്ധ്യാപകരേക്കാള്‍ കുറഞ്ഞവരായി കാണുന്നത് അനീതിയാണ്.

പരീക്ഷാ സമ്മര്‍ദ്ദം ഏറുമ്പോള്‍ സംഗീതവും കായിക വ്യായാമങ്ങളും മനസ്സിന് ശാന്തത നല്‍കുന്നു.

വളര്‍ന്നുവരുന്ന സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയില്‍ കായിക സര്‍വ്വകലാശാലകളും കായിക അദ്ധ്യാപകരും പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു.

ഐടിഐ ട്രെയിനര്‍മാര്‍ പകര്‍ന്നുനല്‍കുന്ന നൈപുണ്യങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായിക്കുന്ന രാഷ്‌ട്രനിര്‍മ്മാണത്തിന്റെ ഭാഗമാണ്.

യന്ത്രങ്ങള്‍ക്ക് പ്രവചിക്കാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഈ കാലഘട്ടത്തില്‍, മാറ്റിസ്ഥാപിക്കാനാവാത്ത ഒന്നാണ് മനുഷ്യന്റെ സാന്നിധ്യം. ഒരു വിദ്യാര്‍ത്ഥിക്ക് സ്വയം തിരിച്ചറിയാന്‍ കഴിയാത്ത കഴിവുകളെ കണ്ടറിയുന്ന അദ്ധ്യാപകന്റെ പ്രവര്‍ത്തനം ഏതെങ്കിലും അല്‍ഗോരിതത്തിലോ സ്‌കൂള്‍ ബെല്ലിലോ ഒതുങ്ങുന്നതല്ല.

ലാറ്റിന്‍ ഭാഷയിലെ ‘Non scholae sed vitae discimus’ (നാം പഠിക്കുന്നത് വിദ്യാലയത്തിന് വേണ്ടിയല്ല, ജീവിതത്തിനു വേണ്ടിയാണ്) എന്ന പ്രയോഗം തികച്ചും അന്വര്‍ത്ഥമാക്കുന്നവരാണ് മനുഷ്യസാധ്യതകളെ സാക്ഷാത്കരിക്കുന്ന ഓരോ അദ്ധ്യാപകനും.

Tags: Non scholae sed vitae discimusULLAS - New India Literacy ProgramNational Mission for MentoringNational Professional Standards for Teachers
ജയന്ത് ചൗധരി
ജയന്ത് ചൗധരി
കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.