സൃഷ്ടിയുത്ഭവം ഇപ്രകാരം ആദിയില്‍ ഏകശക്തിയില്‍നിന്നു പ്രണവധ്വനി ഓംകാരനാദത്തോടുകൂടി ഉദയമായി. ഓംകാര ധ്വനിയില്‍ സര്‍വ്വതും അടങ്ങിയിരിക്കുന്നു. ഭഗവാന്‍ ഒരു ശബ്ദം കൊടുത്താല്‍ അതുമതി, കാര്യം സാധിക്കും. നാദബ്രഹ്മരൂപം ശുഭാനന്ദരൂപം.
നാദത്തിലങ്ങിയിരിക്കുന്ന ജ്ഞാനവും ഗുണവിശേഷങ്ങളും തന്നിലേക്ക് അടങ്ങി. സൂര്യന് എത്ര കതിരുകള്‍. ഇതുപോലെ ഈശ്വരനിലടങ്ങിയിരിക്കുന്ന ഗുണവിശേഷങ്ങള്‍ സൃഷ്ടിയില്‍ക്കൂടി ബോധ്യപ്പെടാന്‍ കഴിയും.
സൃഷ്ടിയുടെ മഹനീയത ചിന്തിക്കുക. എന്തിനുണ്ടായി. എവിടുന്നുണ്ടായി? എവിടെ ചെന്നുചേരുന്നു? ഏതില്‍ നിന്നുണ്ടായി? ചിന്തിക്കുക. സ്വര്‍ണക്കട്ടി സൂക്ഷിച്ചു വച്ചിരുന്നാല്‍ എന്തു മാഹാത്മ്യം.
















