Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 09:02 pm IST
in Samskriti

232. മഹാശയാഃ – മഹത്തായ ആശയമുള്ളവള്‍. ആശയം എന്നപദത്തിന് മനസ്സെന്നും മനസ്സില്‍ രൂപംകൊള്ളുന്ന സാര്‍ത്ഥകമായ സങ്കല്‍പം എന്നും അര്‍ത്ഥം പറയാം. കാലവും പ്രപഞ്ചവും ദേവാസുര മനുഷ്യാദിയായി അണുജീവികള്‍ വരെയുള്ളവയുടെ പരസ്പരബന്ധങ്ങളും എല്ലാം ദേവിയുടെ സങ്കല്‍പം മാത്രമാകയാല്‍ ദേവി എന്ന നാമം അര്‍ഹിക്കുന്നു.

ആശയത്തിന് ഇരിപ്പിടം എന്നും അര്‍ത്ഥം. ബ്രഹ്മാണ്ഡകോടികളുള്‍പ്പെട്ട പ്രപഞ്ചത്തിന്റെ ഭരണാധിപത്യം സൂചിപ്പിക്കുന്ന സിംഹാസനം ഇരിപ്പിടമായുള്ള ദേവി എന്നു വ്യാഖ്യാനിക്കാം.

മഹത്തുക്കളായ സജ്ജനങ്ങളുടെ  ഹൃദയമാകുന്ന ആസനത്തില്‍ സ്ഥിതിചെയ്യുന്നവളാകയാലും മഹാശയ.

232. മഹാദേവിഃ – മഹതിയായ ദേവി. ദേവീശക്തികളില്‍ ഏറ്റവും ശ്രേഷ്ഠയായ പരാശക്തി. അളക്കാനോ ഊഹിക്കാനോ കഴിയാത്ത പ്രപഞ്ചാതീതയാകയാല്‍ മഹാദേവി എന്നു നാമം.

മഹാദേവനായ ശ്രീപരമേശ്വരന്റെ പത്‌നിയാകയാലും മഹാദേവി.

234. മഹാശക്തിഃ – സര്‍വശ്രേഷ്ഠയായ ശക്തി, പരാശക്തി. ശക്തി എന്ന പദത്തിന് ഊര്‍ജ്ജം, ബലം, ശേഷി, പാടവം, കരുത്ത്, അധികാരം, പ്രഭാവം എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. അസംഖ്യം രൂപങ്ങളില്‍ പ്രപഞ്ചം കവിഞ്ഞു പ്രവര്‍ത്തിക്കുന്ന ദേവിയുടെ മഹാശക്തി ഏറ്റവും ചെറിയ അണുവിനുള്ളില്‍ സര്‍വസംഹാരകമായ സ്‌ഫോടകശക്തിയാലും മഹാസമുദ്രത്തില്‍ ശാന്തതയായും വര്‍ത്തിക്കുന്നു. പല കഴിവുകളുള്ള ജീവികളായും അവയെ താങ്ങുന്ന ധരണിയായും കാറ്റായും വെളിച്ചമായും ചൂടായും തണുപ്പായും മറ്റനേകം പ്രതിഭാസങ്ങളാലും വര്‍ത്തിക്കുന്ന സര്‍വാതീതമായ പരാശക്തിയാകയാല്‍ ഏറ്റവും മഹത്തായ ശക്തിയായി, മഹാശക്തിയായി സ്തുക്കുന്നു.

ശക്തിക്ക് മായ, ലക്ഷ്മി, ഗണപതി, പ്രകൃതി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. മഹാ എന്ന വിശേഷണം ചേരുമ്പോള്‍ മഹാമായ, മഹാലക്ഷ്മി, മഹാഗണപതി, മൂലപ്രകൃതി എന്നീ അര്‍ത്ഥങ്ങളും ഈ നാമത്തിനുണ്ട്.

ആയുധം, വാള്‍, വേല്‍ എന്നീ അര്‍ത്ഥങ്ങളും ശക്തി എന്ന പദത്തിനുണ്ട്. സംഹാരശക്തിയുടെ പ്രതീകങ്ങളായ ആയുധങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായവ ദേവീരൂപമാണെന്നും വ്യാഖ്യാനിക്കാം.

235. മഹാത്രിപുരസുന്ദരീഃ – ത്രിപുരനായ ശ്രീപരമേശ്വരന്റെ സുന്ദരിയും മഹതിയുമായ പത്‌നിയാകയാല്‍ മഹാത്രിപുരസുന്ദരി. ത്രിപുര എന്ന പദത്തിന് ത്രിമൂര്‍ത്തികളെക്കാള്‍ പുരാതനയായവള്‍ എന്ന് ഒരു വ്യാഖ്യാനം. ”മൂര്‍ത്തിത്രയസ്യാപി പുരാതനത്യാത് തദംബികായാഃ ത്രിപുരേതിസംജ്ഞാ” എന്ന ശാക്തേയമതം. ത്രിപുരങ്ങളില്‍ വസിക്കുന്ന സുന്ദരിയും മൂന്നുമൂര്‍ത്തികളെക്കാള്‍ പുരാതനയുമാകയാല്‍ ത്രിപുരസുന്ദരി.

മൂന്നു മൂര്‍ത്തികള്‍, മൂന്നുശക്തികള്‍, മൂന്നു കാലങ്ങള്‍,മൂന്നു സ്വരങ്ങള്‍, മൂന്നു ലോകങ്ങള്‍ തുടങ്ങി മൂന്ന് എന്ന  വിഭാഗം കാണുന്നിടത്തെല്ലാം ത്രിത്വമായി പ്രത്യക്ഷപ്പെടുന്ന മഹാസുന്ദരി എന്നും ഈ നാമത്തെ വ്യാഖ്യാനിച്ചു കാണുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.