മാഡ്രിഡ്: തുടര്‍ തിരിച്ചടികള്‍ക്കൊടുവില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. ലാ ലീഗയില്‍ സ്വന്തം തട്ടകത്തിലെ മുഖാമുഖത്തില്‍ ഡിപ്പോര്‍ട്ടീവോ ലാ കൊരൂനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയ റയല്‍ കിരീടപ്പോരാട്ടത്തില്‍ എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.
ഇരു പകുതികളിലായി ഇസ്‌കോ (22), കരീം ബെന്‍സേമ (73) എന്നിവരാണ് കാര്‍ലോ ആന്‍സലോട്ടിയുടെ ടീമിന് ജയം പതിച്ചുനല്‍കിയത്. ഗോളടിച്ചില്ലെങ്കിലും ബെന്‍സേമയ്‌ക്ക് വലകുലുക്കാന്‍ അവസരമൊരുക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാന്നിധ്യമറിയിച്ചു.
എങ്കിലും 2013നുശേഷം ഇതാദ്യമായി തുടര്‍ച്ചയായ മൂന്നു കളികളില്‍ റയലിനുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെന്ന പേരുദോഷം സിആര്‍ 7 വന്നുചേര്‍ന്നു. 23 മത്സരങ്ങളില്‍ 57 പോയിന്റുള്ള റയലാണ് ടേബിളില്‍ ഒന്നാമന്‍. ബാഴ്‌സലോണ (22 മത്സരം, 53 പോയിന്റ്) രണ്ടാമത്. അത്‌ലറ്റിക്കോ മാഡ്രിഡ് (50) മൂന്നാം സ്ഥാനത്തുണ്ട്.
















