മനസ്സ് അതിന്റെ ഏറെയേറെ പൂര്‍ണമായ വികാസത്തിനായിട്ട് നാനാതലങ്ങളില്‍ക്കൂടി പ്രവര്‍ത്തിക്കുന്നു. ആദ്യം, സ്ഥൂലത്തെ പിടികൂടുന്നു. എന്നിട്ടു ക്രമേണ മാത്രമേ സൂക്ഷമങ്ങളെ കൈകാര്യം ചെയ്യുന്നുള്ളൂ.
സാര്‍വ്വലൗകികസാഹോദര്യം എന്ന ആശയത്തില്‍ എത്തിച്ചേരുന്നതെങ്ങനെയാണെന്നു നോക്കൂ. ആദ്യമത് ഒരു സമുദായത്തിനകത്തെ സാഹോദര്യമായി സ്വീകരിക്കപ്പെടുന്നു.
ദൃഢവും സങ്കുചിതവും അന്യര്‍ക്കു പ്രവേശനമില്ലാത്തതും. പടിപടിയായി നാം വിശാലങ്ങളായ സാമാന്യനിയമങ്ങളിലേക്കും, ആശയങ്ങളുടെ സൂക്ഷ്മലോകത്തിലേക്കും പ്രവേശിക്കുന്നു.
















