Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപകട കാരണം പാളത്തിലെ വിള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 11:15 pm IST
in India

റെയില്‍പാളത്തിലെ തകര്‍ന്നുപോയ ഭാഗം

ബംഗളൂരു/കൊച്ചി: ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ ഹൊസൂര്‍ ട്രെയിനപകടത്തെപ്പറ്റി റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ എസ്.കെ.മിത്തല്‍ വിശദമായ അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് ഇന്നലെ അപകടസ്ഥലത്ത് തെളിവെടുപ്പ് തുടങ്ങി. ആദ്യം 11 പേര്‍ മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍. വൈകിയാണ് മരണം ഒന്‍പതാണെന്ന് റെയില്‍വേ സ്ഥിരീകരിച്ചത്.

പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് സംശയം. ഈ വിള്ളല്‍ സ്വയം ഉണ്ടായതാണോ ആരെങ്കിലും ഉണ്ടാക്കിയതാണോയെന്നാണ് കണ്ടെത്തേണ്ടത്.

ഇന്നലെ അപകടം നടന്ന ശേഷം ചിലര്‍ എടുത്ത ഫോട്ടോ റെയില്‍വേയ്‌ക്ക് ലഭിച്ചിട്ടുണ്ട്. പാളത്തിന്റെ ഒരു ചെറിയ ഭാഗം തന്നെ  നഷ്ടപ്പെട്ടതായി ഇതില്‍ കാണാം. അതായത് സാമാന്യം വലിയ വിള്ളല്‍. ഇതെങ്ങനെ ഉണ്ടായിയെന്നതിലേക്കാണ് അന്വേഷണം നീളുന്നത്.

ഒന്നുകില്‍ പാളത്തിലുണ്ടായിരുന്ന ചെറിയ വിള്ളല്‍ ഏതാനും കോച്ചുകള്‍ കടന്നുപോയതോടെ വലുതായതായിരിക്കാം. അതിന് വളരെ സാധ്യതയുണ്ടെന്ന് പരിചയസമ്പന്നരായ ലോക്കോ പൈലറ്റുമാര്‍ പറയുന്നു. അല്ലെങ്കില്‍ ഈ വിളളല്‍ ആരെങ്കിലും ഉണ്ടാക്കിയതുമാകാം. പാളത്തിന്റെ ഒരു ഭാഗം പൊട്ടിച്ചുണ്ടാക്കിയ വിള്ളല്‍. അങ്ങനെയെങ്കില്‍ ഇത് അട്ടിമറിയാണ്. ലോക്കോ പൈലറ്റുമാര്‍ പറയുന്നു.

അപകട കാരണം വിള്ളല്‍ തന്നെയാണെന്നാണ് ഫോട്ടോ തെളിയിക്കുന്നത്.

സംഭവത്തിനു പിന്നില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കടുത്ത നടപടി എടുക്കുമെന്നാണ് ഇന്നലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍

മന്ത്രി  ഉത്തരവിട്ടു. സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു. വേഗത്തില്‍ വന്ന ട്രെയിനിനടിയിലേക്ക് പാറക്കഷണം വീണതാണ് അപകട കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ അത്തരമൊരു സാഹചര്യം ഇല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രെയിന്‍ അമിത വേഗത്തിലായിരുന്നില്ല. ഈ ഭാഗത്ത് 85 കിലോമീറ്ററാണ് വേഗ പരിധി. അപകടത്തില്‍ പെട്ട ട്രെയിനിന് ഈ ഭാഗത്ത് എത്തിയപ്പോള്‍ വെറും 78 കിലോമീറ്റര്‍ വേഗതയേ ഉണ്ടായിരുന്നുള്ളൂ. സ്പീഡ് സ്വയം റെക്കാര്‍ഡ് ചെയ്തു വയ്‌ക്കുന്ന സംവിധാനം ഇന്ന് എല്ലാ ട്രെയിനുകളുടേയും എന്‍ജിനുകളിലുണ്ട്. ഒരോ സെക്കന്റിലും ഉള്ള വേഗത അതില്‍ രേഖപ്പെടുത്തും. ഇന്നലെ സുരക്ഷാ കമ്മീഷണര്‍ സ്ഥലത്ത് എത്തി ഈ സംവിധാനം സീല്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണമെന്ന സംശയവും ഇന്നലെ ഉയര്‍ന്നിരുന്നു. ട്രെയിനില്‍ തീ പടരുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പെട്ടെന്ന് താന്‍ ബ്രേക്കിട്ടിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയത്. എന്നാല്‍  ബ്രേക്കിട്ടാല്‍ കോച്ചുകള്‍ പാളം തെറ്റില്ലെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. പെട്ടെന്ന് ബ്രേക്കിട്ടാല്‍ ട്രെയിന്‍ പാളം തെറ്റുമെങ്കില്‍ പിന്നെ ഈ സംവിധാനം തന്നെ വേണ്ടല്ലോ.. ഒരു ലോക്കോ പൈലറ്റ് ജന്മഭൂമിയോട് പറഞ്ഞു. ബ്രേക്കിട്ടാല്‍ എല്ലാ കോച്ചുകളും ഒന്നിച്ചുതന്നെ നില്‍ക്കും. അദ്ദേഹം പറഞ്ഞു.

ചില കോച്ചുകള്‍  പഴക്കം ചെന്നതായിരുന്നുവെന്നും സംശയമുണ്ട്. ഇക്കാര്യം സേഫ്റ്റി കമ്മീഷണര്‍ പരിശോധിക്കുന്നുണ്ട്.

പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഡി 8, 9 കോച്ചുകളില്‍ യാത്ര ചെയ്തിരുന്നവരടക്കമുള്ളവരില്‍ നിന്ന് കമ്മീഷന്‍ തെളിവെടുക്കും. അവരുടെ മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വെള്ളിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ബംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കര്‍ണ്ണാടകത്തിലെ ഹൊസൂരിനടുത്ത് പാളം തെറ്റി അഞ്ച് മലയാളികളടക്കം 9 പേര്‍ മരിച്ചത്.

ബജറ്റില്‍ സുരക്ഷയ്‌ക്ക്

കൂടുതല്‍ തുക: മന്ത്രി

ബംഗളൂരു: റെയില്‍വേയുടെ സുരക്ഷക്കായി അടുത്ത ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അതിനായി കൂടുതല്‍ വിഭവസമാഹരണം ലക്ഷ്യം വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാവല്‍ക്കാരില്ലാത്ത പതിനൊന്നായിരത്തിലേറെ റെയില്‍വേ ഗേറ്റുകള്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

Samskriti

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു
Samskriti

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.