മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് കിരീടം കാക്കാന്‍ ഇറങ്ങുന്ന ടീം ഇന്ത്യയെ സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയുടെ അഭാവം ബാധിക്കില്ലെന്ന് മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി. ഇഷാന്ത് പരിക്കേറ്റ് പുറത്തായ പശ്ചാത്തലത്തിലാണ് ദാദയുടെ വിലയിരുത്തല്‍.
ഒരു കളിക്കാരന്റെ കുറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. ബാക്കിയുള്ളവര്‍ നന്നായി പന്തെറിയണം, ഗാംഗുലി പറഞ്ഞു. ഇഷാന്ത് പരിക്ക് മറച്ചുവച്ചെന്നു കരുതുന്നില്ല.
പരിക്കിന്റെ പിടയില്‍ നിന്ന് മോചിതനാകാന്‍ സമയം വേണം. മൈക്കല്‍ ക്ലാര്‍ക്ക് പരിക്കിനെ അതിജീവിച്ചു. ബാറ്റ്‌സ്മാന്‍ ആയതിനാലാണ് അദ്ദേഹത്തിന് അതു സാധിച്ചത്. ബൗളറായിരുന്നെങ്കില്‍ ക്ലാര്‍ക്കിന് അതിന് കഴിയില്ലായിരുന്നെന്നും ദാദ കൂട്ടിച്ചേര്‍ത്തു.
















