തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്‌ലറ്റിക് മത്സരങ്ങളില്‍ കേരളം മെഡല്‍ക്കൊയ്‌ത്ത് തുടരുന്നു. വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ടിന്റു ലൂക്ക മീറ്റ് റെക്കാഡോടെയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ സിനിമോള്‍ മാര്‍ക്കോസ് വെങ്കലം നേടി. സിനിക്ക് ഇത് വിടവാങ്ങല്‍ മത്സരമാണ്. ഇതോടെ കേരളത്തിന് 45 സ്വര്‍ണമായി.
വനിതകളുടെ 200 മീറ്ററിലും കേരളം സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി. വി.ശാന്തിനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ അനില്‍ഡ തോമസിനാണ് ഈയിനത്തില്‍ വെള്ളി. മീറ്റിലെ വേഗമേറിയ വനിതാ താരമായ ദ്യുതി ചന്ദിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഗെയിംസിലെ തന്നെ ഏറ്റവും വലിയ അട്ടിമിറകളിലൊന്നാണ് വനിതകളുടെ 400 മീറ്ററില്‍ കണ്ടത്. 24.19 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് രണ്ടു പതിറ്റാണ്ടിനു ശേഷം കേരളത്തിന് ഈയിനത്തില്‍ സ്വര്‍ണം ശാന്തിനി സമ്മാനിച്ചത്.
ബോക്സിംഗിലും കേരളത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചു. പുരുഷ വിഭാഗത്തില്‍ സന്ദീപാണ് സ്വര്‍ണം നേടിയത്.
















