തിരുവനന്തപുരം: ദേശീയ ഗയിംസിലെ 400മീ. ഹര്‍ഡില്‍സിലെ വെങ്കല ജേതാവ് ജിഷ വി.വി പരാധീനതകളുടെ നടുവില്‍ നിന്നാണ് നേട്ടം കൊയ്തത.് സ്വന്തമായി വീടില്ലാത്ത ജിഷയ്‌ക്ക് ഈ മെഡല്‍ നേട്ടമെങ്കിലും ഒരു വീടൊരുക്കുമെന്ന പ്രതീക്ഷയിലാണ്.
സ്വന്തമായി ഭൂമിപോലുമില്ലാത്ത കുടുംബത്തിന് ജിഷയുടേയും രണ്ട് അനുജത്തിമാരുടേയും പഠനം വലിയ ബാദ്ധ്യതയായിരുന്നു. അച്ഛന്‍ വേലായുധന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം കുടുംബ ചെലവിനുപോലും തികയില്ല. അതിനാല്‍് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തൃശൂരിലെ ഓര്‍ഫനേജില്‍ ആയിരുന്നു.
പത്താംക്ലാസ്സ് പാസയതോടെയാണ് ജിഷ പാലക്കാട് തേനൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന അച്ഛന്റേയും അമ്മയ വിജയകുമാരിയുടേയും അടുക്കലേക്ക് വരുന്നത്. അവിടെ പറളി എച്ച്എസ്എസില്‍ പ്ലസ്ടു പഠനത്തിനിടയ്‌ക്ക് ജിഷ നേടിയ മെഡലുകള്‍ക്കൊന്നും ദുരിതപൂര്‍ണ്ണമായ ജീവിതത്തെ നിറം പിടുപ്പിക്കാനായില്ല.
പരിശീലനവും ചിലവുകളും പറളി സ്‌കൂളും അദ്ധ്യാപകരും ചേര്‍ന്ന് വഹിക്കുന്നതാണ് ജിഷയുടെ കുടുംബത്തിന്റെ ഏക ആശ്വാസം. ഒപ്പം ഇപ്പോള്‍ പഠിക്കുന്ന പാലക്കാട് മേരീകോളേജ് അധികൃതരുടെ സഹായവും.
2013 ലെ നാഷണല്‍ സ്‌കൂള്‍ ഗയിംസില്‍ 400,200, 400 മീ. ഹര്‍ഡില്‍സ്, 4ഃ400 മീറ്റര്‍ റിലേ എന്നിവയില്‍ ജിഷ കേരളത്തിനുവേണ്ടി സ്വര്‍ണ്ണം നേടി. ഏഷ്യന്‍ സ്‌കൂള്‍മീറ്റില്‍ 400 മീ. ഹര്‍ഡില്‍സിലും 4ഃ400 മീ. റിലേയിലും സ്വര്‍ണ്ണം നേടി. ഇക്കഴിഞ്ഞ ദേശീയ യൂണിവേഴ്‌സിറ്റി മീറ്റില്‍ 400മീ. ഹര്‍ഡില്‍സില്‍ വെങ്കലവും നേടി ഈ വേഗപക്ഷി. പക്ഷേ ഈ മെഡലുകള്‍ നിറം മങ്ങാതെ വയ്‌ക്കാവന്‍ സ്വന്തമായി ഒരു വീടില്ല എന്നത് ജിഷയെ ഏറെ തളര്‍ത്തുന്നു. ദേശീയ ഗയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിലാണ് ജിഷയുടേയും കുടുംബത്തിന്റേയും ഏക പ്രതീക്ഷ.
















