ന്യൂദല്‍ഹി: വ്യാജ കമ്പനികളില്‍ നിന്നും രണ്ട് കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ആം ആദ്മി പാര്‍ട്ടിക്ക് നോട്ടീസ് അയച്ചു. നോട്ടീസിന് ഈ മാസം 16നകം മറുപടി നല്‍കണം. അവധി ദിനത്തിനകം നോട്ടീസിനു മറുപടി നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ഈടാക്കും.
എഎപിയ്ക്ക് രണ്ടു കോടി രൂപയുടെ ഫണ്ട് ലഭിച്ചു എന്ന് ആം ആദ്മിയിലെ മുന്‍ നേതാക്കളുടെ സംഘടനയായ എഎപി വോളന്റിയര്‍ മഞ്ച് ആരോപണം ഉന്നയിച്ചിരുന്നു. കമ്പനികളുടെ പേരില്‍ 50 ലക്ഷം രൂപ വീതം ഒരേ ദിവസം ഒരേസമയമാണ് എഎപിക്ക് ലഭിച്ചതായി ആരോപണം ഉയര്‍ന്നത്. ഈ കമ്പനികളൊന്നും തന്നെ ഒരു രൂപയുടെ പോലും ബിസിനസ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആം ആദ്മിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ ആരോപണം എഎപി നേതാക്കള്‍ അപ്പോള്‍ തന്നെ നിഷേധിച്ചിരുന്നു.
അതേസമയം നാല് കമ്പനികളില്‍ നിന്നായി 50 ലക്ഷം രൂപയുടെ നാല് ചെക്കുകള്‍ ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി തന്നെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗോള്‍ഡ് മൈന്‍ ബില്‍ഡ് കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, സണ്വിഷന് ഏജന്സിസീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്കൈലൈന്‍ മെറ്റല്‍ഡ് ആന്‍ഡ് അലോയ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫോ ലാന്‍സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടേതാണ് ചെക്കുകള്‍. അന്വേഷണത്തില്‍ മേല്‍വിലാസത്തില്‍ കമ്ബനികള്‍ ഇല്ലെന്ന് കണ്ടെത്തിയതായും നോട്ടീസില്‍ പറയുന്നു. ഈ കമ്പനികളുമായി ആംആദ്മി പാര്‍ട്ടിക്ക് മറ്റു ക്രയവിക്രയങ്ങള്‍ ഉണ്ടോ എന്നും നോട്ടീസില്‍ ചോദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: