ബെംഗളൂരു: വഖഫ് ബോര്‍ഡിന് കീഴിലുള്ള കര്‍ഷകരുടെ ഭൂമിയും മറ്റ് സ്വകാര്യ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍.
സ്വത്തവകാശത്തെ കുറിച്ചും അനധികൃതമായ ഭരണനടപടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വഖഫ് കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും നോട്ടീസുകളുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ നിര്‍ദേശിച്ചു. തര്‍ക്ക ഭൂമിയില്‍ സജീവമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
വഖഫ് ബില്ലിന്റെ പാര്‍ലമെന്റ് സംയുക്ത സമിതി അധ്യക്ഷന്‍ ജഗദാംബികപാലിന് കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ നിവേദനം നല്‍കിയതിന് പിന്നാലെയാണിത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മ്യൂട്ടേഷന് നടപടികള്‍ ഉടന്‍ തന്നെ നിര്‍ത്തിവെക്കണമെന്നും ഈ ഉത്തരവ് താത്ക്കാലികമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിക്കുകയായിരുന്നു. കര്‍ണാടകയ ിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് 500ലധികം നിവേദനങ്ങളായിരുന്നു ജഗദാംബിക പാലിന് ലഭിച്ചത്. കര്‍ഷകരുടെ ഭൂമി വഖഫാണെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നുണ്ടെന്നും കാണിച്ചാണ് നിവേദനം നല്‍കിയതെന്ന്് ബി.ജെ.പി എം.പി തേജസ്വി സൂര്യ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ലാന്‍ഡ് ജിഹാദിലാണെന്നും വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാനെ പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകരുടെ ഭൂമിയില്‍ തുടങ്ങിയ ഈ വഖഫ് സ്വത്ത് തര്‍ക്കം ഒടുവില്‍ മഠങ്ങള്‍ക്കും ഹൈന്ദവ ക്ഷേത്രങ്ങള്‍ ക്കും നോട്ടീസ് നല്കുന്ന അവസ്ഥയിലെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും സംസ്ഥാന സര്‍ക്കാരിനെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്കിയ നോട്ടീസ് പിന്‍വവലിച്ചു എന്ന് പറഞ്ഞത്. എന്നാല്‍ നോട്ടീസ് പിന്‍വലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ
പ്പോള്‍ വഖഫ് ബോര്‍ഡ് നല്കിയ നോട്ടീസുകളുടെ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുകയാണ്. കര്‍ണാടക പ്രതിപ
ക്ഷ നേതാവായ ആര് അശോകാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ടിപ്പു സുല്‍ത്താന്‍ വാളുപയോഗിച്ച് നിരപരാധികളെ മതംമാറ്റി. അതുപോലെ കോണ്‍ഗ്രസ് സര്
ക്കാര് വഖഫ് ഉപയോഗിച്ച് ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുകയാണ്.
സര്.എം.വിശ്വേശ്വരയ്യ പഠിച്ച സ്കൂളും വഖഫ് സ്വത്തായി മാറി. 15 ദിവസത്തിനകം എല്ലാ സ്വത്തുക്കളും വഖഫ് ഫണ്ടിലേക്ക് എഴുതി നല്‍കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ശ്രീരം
ഗപട്ടണത്തിലെ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രവും സ്കൂളും വഖഫ് ബോര്‍ഡിന്റെ വകയാക്കി മാറ്റി. ഇത് സംസ്ഥാനത്തെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: