തിരുവനന്തപുരം : ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ താരങ്ങള്‍ താമസിക്കുന്ന മേനംകുളത്തെ ഗെയിംസ് വില്ലേജില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാതായതോടെയ താരങ്ങളില്‍ പലരും തൊട്ടടുത്തുള്ള വീടുകളെ അഭയം പ്രാപിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഗെയിംസ് വില്ലേജിലേക്കുള്ള പൈപ് ലൈന്‍ പൊട്ടിയതോടെ ഇന്നലെ പ്രാഥമികാ കൃത്യങ്ങള്‍ക്ക് വെള്ളം കിട്ടാതെ താരങ്ങള്‍ നെട്ടോട്ടമോട്. രാവിലെ തുടങ്ങേണ്ട പല മത്സരങ്ങളും സമയത്തിന് കായിക താരങ്ങള്‍ എത്താത്തതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് ആരംഭിച്ചത്.
പൈപ്പ് പൊട്ടിയുടന് പൊതുമരാമത്തുകാരെ വിവരമറിയിച്ചെങ്കിലും അയ്യായിരത്തിലധികം താരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗെയിംസ് വില്ലേജില്‍ വെള്ളമെത്തിക്കാന്‍ ആരും തയ്യാറായില്ല. പ്രധാന പൈപ്പില്‍ നിന്നും കുറഞ്ഞ ചെറിയ പൈപ്പ് ബന്ധിപ്പിച്ചാണ് വില്ലേജിലേക്ക് വെള്ളമെത്തിക്കുന്നത്.
പ്രധാന പൈപ്പിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോള്‍ ഉയര്‍ന്ന് സമ്മര്‍ദ്ദം മൂലം ചെറിയ പിവിസി പൈപ്പ് പൊട്ടുന്നതാണ് ഗെയിംസ് വില്ലേജില്‍ വെള്ളമെത്തിക്കാന്‍ തടസ്സമാകുന്നതെന്ന് സംഘാടകര്‍ പറയുന്നു.ഇന്നലെ ഹാന്റ്ബോള്‍ താരങ്ങള്‍ രാവിലെ വെള്ളം കിട്ടാതായതോടെ ഒച്ചപ്പാടുണ്ടോക്കിയതിനെത്തുടര്ന്ന് രാവിലെ 8 മണിയോടെ പെട്ടി ഓട്ടോറിക്ഷയില്‍ ഒരു ടാങ്ക് വെള്ളം എത്തിച്ചാണ് ഗെയിംസ് വില്ലേജിലെ കുടിവെള്ള പ്രശ്നം ഇന്നലെ പരിഹരിച്ചത്. ശാശ്വത പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ലാത്തിതിനാല് ഗെയിംസ് വില്ലേജില്‍ താരങ്ങള്‍ക്ക് വെള്ളം കിട്ടാക്കനിയാകുമെന്ന് തീര്‍ച്ച.
















